ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ മറ്റൊരു താരം: കൊച്ചിയില്‍ തന്നെ കളിപ്പിച്ചില്ലെന്നും ശ്രീശാന്ത്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ബോളർ എസ് ശ്രീശാന്ത്. ധോണിയേക്കാൾ കേമനായ ക്യാപറ്റന്‍ ദ്രാവിഡ് ആണെന്നും അദ്ദേഹം പറയുന്നു. 2007 ലെ ടി20 ലോകകപ്പും 2011 ലെ ലോകകപ്പും നേടി നേടിയ ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്. രണ്ട് ട്രോഫികളും നേടുമ്പോള്‍ ധോണി ആയിരുന്നു ടീമിന്റെ നായകനെങ്കിലും താൻ കീഴിൽ കളിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ദ്രാവിഡ് തന്നെയാണെന്നാണ് ശ്രീശാന്ത് പറയുന്നത്.
2005ല്‍ ഇന്ത്യ പാകിസ്താന്‍ ഏകദിന പരമ്പരയുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ചും ശ്രീശാന്ത് തുറന്ന് പറയുന്നു. സച്ചിൻ, സച്ചിൻ എന്ന് ആരാധകർ ആർത്ത് വിളികേൾക്കുമ്പോൾ, ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള സമയമാണിതെന്ന് ധോണിക്ക് അറിയാമായിരുന്നു.

"കേരളത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുമ്പ് ജോൺ റൈറ്റ് (ഇന്ത്യയുടെ മുഖ്യ പരിശീലകൻ) എന്നെ നെറ്റ്സിൽ ബൗൾ ചെയ്യാൻ വിളിച്ചു. കൊച്ചി ആതിഥേയത്വം വഹിച്ച ആ മത്സരത്തിന്റെ ഗ്യാലറി നിറഞ്ഞ് കവിഞ്ഞിരുന്നു. എല്ലാവരും 'ഇന്ത്യ, ഇന്ത്യ, സച്ചിൻ, സച്ചിൻ' എന്ന് ആർത്ത് വളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ധോണി ഭായ് വന്ന് ഞങ്ങളോട് സംസാരിച്ചു. ഇതുവരെ തന്റെ ഇഷ്ടത്തിന് പ്രകടനം നടത്താനും തന്റെ മികവ് തുറന്നുകാട്ടാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല " സ്പോർട്സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കുന്നു.
ഞങ്ങള്‍ പറഞ്ഞു ധോണി ഭായി ഞങ്ങള്‍ ടീമിലെത്തിയിട്ടും 1-2 വര്‍ഷമായി. എന്നിട്ടും തുടര്‍ച്ചയായി അവസരമില്ല. ധോണി ഭായി ചിരിച്ചുകൊണ്ടു പറഞ്ഞത് തീര്‍ച്ചയായും അവസരമുണ്ടാവുമെന്നും അതിനായി കഠിന പ്രയത്‌നം ചെയ്യാനുമാണെന്നും ശ്രീശാന്ത് പറയുന്നു. 2003-2004ലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് ധോണിയെ ആദ്യമായി കണ്ടതെന്നും ശ്രീശാന്ത് ഓർത്തെടുക്കുന്നു.
'ഡിന്നറിന് കണ്ടുമുട്ടിയപ്പോഴാണ് ധോണിയെ ആദ്യമായി കാണുന്നത്. അന്ന് ധോണിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ധോണിയോട് വൈകാതെ അവസരം ലഭിക്കുമെന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നുമെല്ലാമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ധോണിക്ക് അവസരം ലഭിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. ദുലീപ് ട്രോഫി ഫൈനലിലടക്കം സെഞ്ച്വറി നേടി. ഇന്ത്യ എ ടീമിനൊപ്പവും സെഞ്ച്വറി നേടി. പിന്നീട് അങ്ങോട് ധോണിയെന്ന പേര് സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി' ശ്രീശാന്ത് പറയുന്നു.












Click it and Unblock the Notifications