ആരാധകരുടെ നെഞ്ചുപൊട്ടും, വിരാട് കോലിയെ ഐപിഎല്ലില്‍ പ്രതീക്ഷിക്കേണ്ട? ഇന്ത്യന്‍ ടീമും പണികൊടുക്കും
ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് വിരാട് കോലി. എന്നാല്‍ അടുത്തിടെയൊന്നും താരം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും കോലി കളിച്ചിരുന്നില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി അവധിയെടുത്തത്. എന്നാല്‍ ഈ അവധി ഇനിയും നീളുമെന്നാണ് സൂചന. രണ്ട് നിര്‍ണായക ടൂര്‍ണമെന്റുകള്‍ കോലിക്ക് നഷ്ടമാകുമെന്നാണ് സൂചന.
വരാനിരിക്കുന്ന ഐപിഎല്ലില്‍ താരം കളിക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും അതിനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. കോലിയില്ലെങ്കില്‍ ടീം തന്നെയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

അതേസമയം കോലി ഐപിഎല്‍ കളിച്ചില്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ തേടിയെത്തും. കോലി ടി20 മത്സരം കളിച്ചിട്ട് ദീര്‍ഘകാലമായി. അതുകൊണ്ട് ഐപിഎല്ലിലെ പ്രകടനം നോക്കി മാത്രമേ കോലിയെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തൂ. സ്ഥിരമായി ടി20 കളിക്കുന്നവരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തൂ എന്ന നിലപാടിലാണ് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും.
ഈ ടി20 ലോകകപ്പോടെ കോലി അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കുന്നതും അവസാനിപ്പിച്ചേക്കും. പകരം യുവതാരങ്ങള്‍ക്ക് വഴിമാറി കൊടുക്കാനും സാധ്യതയുണ്ട്. യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറല്‍, സര്‍ഫ്രാസ് ഖാന്‍ പോലുള്ള താരങ്ങള്‍ ടി20 ടീമില്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.
ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുക ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ കോലി ഐപിഎല്‍ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിസിസിഐ. എന്നാല്‍ കോലി ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.
അതേസമയം ബെംഗളൂരുവില്‍ മാര്‍ച്ച് 19ന് ആര്‍സിബി അണ്‍ബോക്‌സ് ഇവന്റ് നടക്കുന്നുണ്ട്. അതിനൊപ്പം കോലി ചേരുമെന്ന പ്രതീക്ഷയിലാണ് ടീം. ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അത് മാത്രമല്ല ടൂര്‍ണമെന്റ് നടക്കുന്ന വെസ്റ്റിന്‍ഡീസ് കോലിയുടെ ബാറ്റിംഗ് ശൈലിയുമായി ഒത്തുപോകുന്നതല്ലെന്നാണ് ബിസിസിഐ വിലയിരുത്തല്‍.
വളരെ വേഗം കുറഞ്ഞ പിച്ചുകളാണ് വിന്‍ഡീസിലുള്ളത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ കോലിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതിനായി ബിസിസിഐ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎന്‍എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുവതാരങ്ങള്‍ക്കായി കോലി വഴിമാറണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ ഐപിഎല്ലില്‍ ഗംഭീരമായി കളിക്കാന്‍ കോലി തയ്യാറാവേണ്ടി വരും.
വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ച്ചവെക്കുന്നതെങ്കില്‍ കോലിക്ക് വെസ്റ്റിന്‍ഡീസില്‍ കളിക്കാന്‍ അവസരം ലഭിക്കും. കോലി അതിവേഗം സ്‌കോര്‍ ചെയ്യുമെന്ന് ടീം കരുതുന്നില്ല. 2022 ടി20 ലോകകപ്പിന് ശേഷം കോലി ടി20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ടി20യില്‍ ബാറ്റിംഗ് ശൈലി മാറ്റാന്‍ കോലിയോട് അഗാര്‍ക്കര്‍ ആവശ്യപ്പെട്ടേക്കും. ടി20യില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരാണ് ടി20യില്‍ കോലിയേക്കാള്‍ മെച്ചപ്പെട്ടവരെന്നാണ് ബിസിസിഐ വിശ്വസിക്കുന്നത്.












Click it and Unblock the Notifications