Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് ഫൈനലില്‍ 450 റണ്‍സടിക്കും, ഇന്ത്യയെ 65ന് പുറത്താക്കും: മിച്ചല്‍ മാര്‍ഷിന്റെ പ്രവചനം വൈറല്‍

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ നാളെ നടക്കുമ്പോള്‍ 2003ലെ ഫൈനലാണ് എല്ലാവര്‍ക്കും ഓര്‍മ വരിക. മത്സരത്തില്‍ 360 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ അത് ഇത്തവണ ആവര്‍ത്തിക്കുമെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിരിക്കുകയാണ്. ലോകകപ്പിന് മാസങ്ങള്‍ക്ക് മുമ്പ് മാര്‍ഷ് നടത്തിയതാണ് ഈ പ്രവചനം.

ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍ വന്നതോടെയാണ് ഇത് വീണ്ടും വൈറലായത്. അതേസമയം ഫൈനലില്‍ ഓസീസ് 450 റണ്‍സടിക്കുമെന്നും, ഇന്ത്യ ചേസിംഗില്‍ 65 റണ്‍സിന് പുറത്താവുമെന്നുമാണ് മിച്ചല്‍ മാര്‍ക്കിന്റെ പ്രതികരണം. ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയെ ഫൈനലില്‍ നേരിട്ടത് 2003ലാണ്. എന്നാല്‍ ജൊഹന്നാസ്ബര്‍ഗിലെ ഫൈനല്‍ ഇന്ത്യക്ക് വലിയ ദുരന്തമായി മാറുകയായിരുന്നു.

mitchell-marsh

അതേസമയം മറ്റൊരു ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍ ഇന്ത്യന്‍ നിരയിലെ ഒരു താരം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് സ്വന്തമാക്കുമെന്നും പറയുന്നു. എന്നാല്‍ വിരാട് കോലിയോ മുഹമ്മദ് ഷമിയോ ആയിരിക്കില്ല ആ താരമെന്നും ഹെയ്ഡന്‍ പറഞ്ഞു. ഈ വര്‍ഷം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വന്തമാക്കുമെന്ന് മാത്യു ഹെയ്ഡന്‍ പറയുന്നു.

രോഹിത് ശര്‍മ ഈ ടൂര്‍ണമെന്റില്‍ അഗ്രസീവ് ബാറ്റിംഗാണ് കാഴ്ച്ചവെച്ത്. അത് ടീമില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. രോഹിത് ടീമിനെ മുന്നില്‍ നിന്നാണ് നയിക്കുന്നത്. അതുകൊണ്ട് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും അദ്ദേഹമാണ്. കോലിയുടെ അത്രയും റണ്‍സ് രോഹിത്തിനുണ്ടാവില്ല. പക്ഷേ മത്സരത്തിലെ ഇംപാക്ട് തുല്യമാണെന്നും ഹെയ്ഡന്‍ പറഞ്ഞു.അതേസമയം ഫൈനലില്‍ ടീം ഇലവനില്‍ മാറ്റം വരുമെന്നാണ് സൂചന.

സൂര്യകുമാര്‍ യാദവ് ഫോമില്‍ അല്ല കളിക്കുന്നത്. അതുകൊണ്ടാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഓപ്ഷന്‍ ട്രെയിനിംഗ് സെഷനലാണ് നടത്തിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഫൈനലിന് മുന്നോടിയായിട്ടുള്ള ഈ സെഷനില്‍ പങ്കെടുത്തിരുന്നു. കുല്‍ദീപ് യാദവ്, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരുമുണ്ടായിരുന്നു.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡും, അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് സ്റ്റാഫും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ടീമംഗങ്ങള്‍ എല്ലാവരും പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല. പിച്ചിന്റെ സ്വഭാവം അനുസരിച്ച് കൂടുതലായി ഒരു ബൗളര്‍ കൂടി വേണമെന്നാണ് ഇന്ത്യ കരുതുന്നത്.കഴിഞ്ഞ ആറ് മത്സരങ്ങളായി ഇന്ത്യ ടീം ഇലവനില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ പുറത്തായത് മുതല്‍ ഇന്ത്യ ആരെയെല്ലാം കളിപ്പിക്കും എന്നത് സംബന്ധിച്ച് ഇന്ത്യക്ക് ചെറിയ ആശയക്കുഴപ്പങ്ങളുണ്ട്.

എന്നാല്‍ മുഹമ്മദ് ഷമി വന്നതോടെ ഇന്ത്യ കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്. അതേസമയം രവിചന്ദ്രന്‍ അശ്വിന്‍ പരിശീലന സെഷനില്‍ പങ്കെടുത്തതാണ് ചര്‍ച്ചയാവുന്നത്. ഓസ്‌ട്രേലിയക്ക് അശ്വിനെ നേരിടുന്നതില്‍ വലിയ ദൗര്‍ബല്യം ഉണ്ട്. മാക്‌സ്‌വെല്‍ അടക്കം അശ്വിനെതിരെ അത്ര നല്ല ട്രാക്ക് റെക്കോര്‍ഡല്ല ഉള്ളത്. കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, പ്രസീത് കൃഷ്ണ എന്നിവരെല്ലാം ഈ സെഷനില്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+