കോലിയുടെ സെല്‍ഫിഷ് പ്ലേയില്‍ വില്ലന്‍ രാഹുല്‍; ഇത് ആദ്യമല്ല, ഓസീസിനോട് സംഭവിച്ചത് ഇങ്ങനെ
വിരാട് കോലിയുടെ 48ാം സെഞ്ച്വറി സ്വാര്‍ത്ഥ നിറഞ്ഞതായിരുന്നുവെന്ന കാര്യം സത്യമാണ്. പക്ഷേ അതിന് പിന്നിലെ വില്ലന്‍ കെഎല്‍ രാഹുലാണോ? ഇന്റര്‍നെറ്റ് ആകെ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. എന്തിനേറെ പൂനെ ഗ്രൗണ്ടിലെത്തിയ കാണികള്‍ അമ്പയര്‍ വൈഡ് നല്‍കാത്തതില്‍ ആഘോഷിക്കുകയാണ് ചെയ്തത്. തുടര്‍ച്ചയായ മൂന്ന് ഓവറുകളാണ് രാഹുല്‍ നോണ്‍ സ്ട്രൈക്കില്‍ നിന്നത്.
ഇവിടെ വിരാട് കോലിയെ പൂര്‍ണമായും കുറ്റംപറയാന്‍ സാധിക്കില്ല. കെഎല്‍ രാഹുല്‍ തന്റെ ഉപദേശം കേട്ടാണ് കോലി ഇത്തരത്തില്‍ കളിച്ചതെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാല്‍ സെല്‍ഫിഷ് പ്ലേയില്‍ പിഎച്ച്ഡി എടുത്ത കളിക്കാരനാണ് രാഹുല്‍. അദ്ദേഹത്തില്‍ നിന്ന് ഉപദേശം സ്വീകരിച്ചതാണ് ഇവിടെ കോലിക്ക് ഇത്തരത്തില്‍ കളിക്കേണ്ടി വന്നത്.

വിരാടിന്റെ 47 സെഞ്ച്വറികള്‍ ശ്രദ്ധിച്ചാലും മനസ്സിലാവും, ഒരിക്കല്‍ പോലും ടീമിന് വേണ്ടിയല്ലാതെ താരം കളിച്ചിട്ടില്ല. മുമ്പ് സെഞ്ച്വറിക്ക് മുമ്പ് ടെസ്റ്റില്‍ ഡിക്ലയര്‍ ചെയ്യാന്‍ ശ്രമിച്ചതുമെല്ലാം അത്തരത്തില്‍ പലരെയും അമ്പരപ്പിച്ചതാണ്. ടീമാണ്, റെക്കോര്‍ഡുകളല്ല പ്രധാനമെന്ന് കോലിക്ക് നന്നായിട്ടറിയം. കോലിയോളം അതറിയുന്ന മറ്റൊരു താരവും ഉണ്ടാവില്ല. പക്ഷേ ഇവിടെ പറയാനുള്ളത്.
സച്ചിന് 194 റണ്‍സില്‍ നില്ക്കുമ്പോള് രാഹുല്‍ ദ്രാവിഡ് ടെസ്റ്റില്‍ ഡിക്ലയര്‍ ചെയ്തതും, അതുപോലെ മഹേന്ദ്ര സിംഗ് ധോണി ശ്രമിച്ചിരുന്നെങ്കില്‍ ആര്‍ക്കും സ്ട്രൈക്ക് നല്‍കാതെ 2011ലെ ഫൈനലില്‍ സെഞ്ച്വറിയടിക്കാന്‍ സാധിക്കുമായിരുന്നു എന്നതുമാണ്. എന്നാല്‍ അതൊക്കെ ടീമിന് വേണ്ടിയായത് കൊണ്ട് ഇവര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കാര്യമാക്കിയിരുന്നില്ല.
2016ല്‍ 49 റണ്‍സില്‍ നില്ക്കുമ്പോള് കളി അവസാനിപ്പിച്ച ചരിത്രമുണ്ട് കോലിക്ക്. അന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം സമനിലയിലായിരുന്നു. അതുപോലെ ശ്രീലങ്കയോടായിരുന്നു കോലി സെഞ്ച്വറിക്ക് മുമ്പ് ഡിക്ലയര്‍ ചെയ്യാന്‍ ശ്രമിച്ചത്. അന്ന് 18ാം സെഞ്ച്വറി നേടേണ്ട സമയത്തായിരുന്നു ഈ നീക്കം. എന്നാല്‍ വേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു രവി ശാസ്ത്രി. ഇതേ തുടര്‍ന്നാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതിന് പിന്നാലെ തന്നെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പക്ഷേ ഇതൊന്നും അവകാശപ്പെടാനില്ലാത്ത കളിക്കാരനാണ് കെഎല്‍ രാഹുല്‍. തീര്‍ച്ചയായും കോലിയെ പോലെ ടീമിനായി കളിക്കുന്ന താരത്തെ ഈ രീതിയില്‍ സ്വാര്‍ത്ഥ പ്രകടനത്തിലേക്ക് തള്ളിയിടാന്‍ നോണ്‍ സ്ട്രൈക്കിലുള്ള ഒരു താരത്തിന് സാധിക്കും. ഈ ടൂര്‍ണമെന്റില്‍ തന്നെ രാഹുലിന് അത്തരം ചീത്തപ്പേരുണ്ട്.
ഓസ്ട്രേലിയക്കെതിരെ രാഹുലായിരുന്നു മത്സരം ജയിപ്പിച്ചത്. 97 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. പക്ഷേ സിക്സര്‍ അടിച്ച് കളി ജയിപ്പിച്ചപ്പോള്‍ താരം മുഖത്ത് ഷോക്കായി പോയ ഭാവമായിരുന്നു. താന്‍ സെഞ്ച്വറിക്കായി അടിച്ച ഷോട്ടായിരുന്നു എന്നാണ് പിന്നീട് രാഹുല്‍ പറഞ്ഞത്. മത്സരത്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്സറും അടിച്ച് സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിക്കാനാണ് ആഗ്രഹിച്ചതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
എങ്ങനെ സെഞ്ച്വറി അടിക്കാമെന്നായിരുന്നു ചിന്തയെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതില്‍ നിന്ന് തന്നെ തന്റെ വ്യക്തിപരമായ നേട്ടത്തിനാണ് രാഹുല്‍ മുന്‍തൂക്കം നല്‍കിയതെന്ന് വ്യക്തം. ഓസീസിനെതിരെ ഇന്ത്യക്ക് നേരത്തെ ജയിക്കാമായിരുന്നു. ഐപിഎല്ലിലെ പല മത്സരങ്ങളിലും ടീം ജയിക്കുന്നതിനേക്കാള്‍ രാഹുല്‍ തന്റെ വ്യക്തിപരമായ സ്കോറിന് പ്രാധാന്യം നല്കുന്നു എന്ന ചീത്തപ്പേര് നിരന്തരം കേള്‍ക്കാറുണ്ട്. വ്യക്തിപരമായ സ്കോറിനായി പതിയെ ആണ് പല മത്സരങ്ങളിലും രാഹുല്‍ സ്കോര്‍ ചെയ്തിരുന്നത്.
അവസാനം വെടിക്കെട്ട് നടത്താന്‍ നോക്കുമ്പോള്‍ താരം പുറത്താവുകയും ചെയ്യുമായിരുന്നു. ഇത് പല മത്സരങ്ങളിലും പഞ്ചാബിനെ തോല്‍വിയിലേക്ക് നയിക്കാറുണ്ടായിരുന്നു. അത്തരമൊരു താരത്തില്‍ നിന്ന് ഉപദേശം കേട്ടത് കോലിയെ പോലൊരു താരത്തിന്റെ മത്സരശൈലിയെ തന്നെ അട്ടിമറിക്കുമെന്ന് ഉറപ്പാണ്. അതുപോലെ അമ്പയറുടെ തീരുമാനവുമെല്ലാം കോലിയുടെ 48ാം സെഞ്ച്വറി അത് മികച്ചതല്ലാതാക്കി മാറ്റി എന്ന് ഉറപ്പാണ്. കോലിക്ക് കരിയറില്‍ ആദ്യമായിട്ടാവും ഇത്തരമൊരു രീതിയില്‍ പ്രകടനം നടത്തുന്നത്. ഇനി അത് ആവര്‍ത്തിക്കാനും സാധ്യതയില്ല.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications