Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഷീൽഡ് സ്വീകരിച്ച് ഇന്ത്യക്കാരെ എന്തിന് മാറ്റി നിർത്തണം: ബോറിസ് ജോൺസൺ

ബ്രിട്ടണിലെ 5 മില്ല്യൺ ജനങ്ങൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച കോവിഷീൽഡ് എന്ന വാക്സിൻ സ്വീകരിച്ചതായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ന്യൂഡൽഹി: കോവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്കും ബ്രിട്ടണിലേക്ക് വരാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ നിർമിത ആസ്ട്രസെനക കോവിഡ് 19 വാക്സിനുകൾ സ്വീകരിച്ചവരെ വാക്സിൻ ഗ്രീൻ പാസ് പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനത്തിൽ താൻ കാരണമൊന്നും താണ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ 5 മില്ല്യൺ ജനങ്ങൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച കോവിഷീൽഡ് എന്ന വാക്സിൻ സ്വീകരിച്ചതായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു കെപിസിഎല്ലിലെ കൊവിഡ് കേന്ദ്രം സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍: ചിത്രങ്ങള്‍

covid 19

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അംഗരാജ്യങ്ങളില്‍ യാത്രാനുമതിയുണ്ടാകൂ. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. യൂറോപ്യൻ രാജ്യങ്ങളിൽ ഈ വാക്സിൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വാക്സെവിരിയ എന്ന പേരിലാണ് വിതരണം.

Recommended Video

cmsvideo
    Health ministry clarifies vaccine never cause infertility | Oneindia Malayalam

    നിലവിൽ ആസ്ട്രസെനക വികസിപ്പിച്ചിരിക്കുന്ന വാക്സെവിരിയ എന്ന വാക്സിന് മാത്രമാണ് യൂറോപ്യൻ മെഡിക്കൽ ഏജൻസി അംഗീകാരം നൽകിയിരിക്കുന്നത്. ഇതാണ് പ്രശ്നങ്ങളുടെ കാരണം. ടെക്നിക്കൽ പ്രശ്നമായി ഇതിനെ കാണാമെങ്കിലും കോവിഷീൽഡിന് അംഗീകാരം ലഭിക്കാത്തടുത്തോളും ഇന്ത്യയ്ക്കാരുടെ യാത്ര തടസം സൃഷ്ടിക്കും. ഇന്ത്യ വാക്സിൻ നൽകിയ മറ്റ് രാജ്യങ്ങൾക്കും സമാന പ്രശ്നമുണ്ട്.

    സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...

    എന്നാൽ ബ്രിട്ടണിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് ബോറിസ് ജോൺസന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നിരവധി ഇന്ത്യക്കാരാണ് പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ബ്രിട്ടണിലേക്ക് പോകുന്നത്. നിലവിൽ യൂറോപ്യൻ യൂണിയനിന്റെ ഭാഗമല്ലാത്ത ബ്രിട്ടണിന്റെ തീരുമാനം എന്നാൽ മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാൻ സാധ്യതയില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+