കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിയും രവിപിള്ളയും ഫോബ്സ് പട്ടികയിൽ; യൂസഫലി സമ്പന്നനായ മലയാളി

Google Oneindia Malayalam News

അബുദാബി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയായ ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ട് പ്രവാസി വ്യവസായികളിൽ മലയാളികളായ എം.എ യൂസഫലിയും രവിപിള്ളയും. എം.എ യൂസഫലിയാണ് വ്യക്തിഗത വരുമാനങ്ങൾ കൂട്ടിയപ്പോൾ ഏറ്റവും സമ്പന്നനായ പ്രവാസി മലയാളി. അഞ്ചു ബില്യൺ ഡോളറോടെ മുപ്പത്തിയെട്ടാം സ്ഥാനത്താണ് ഇദ്ദേഹം. ഇന്ത്യൻ തുകയിൽ 37,500 കോടി രൂപയോളം വരുമിത്. അതേ സമയം, 2.5 ബില്യൺ ഡോളറാണ് ആർ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യൻ തുകയിൽ ഏതാണ്ട് 18,744 കോടിയിൽ അധികം രൂപയോളമാണ് തത്തുല്യം കണക്കാക്കുമ്പോൾ വരുന്നത്.

1

ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട് മലയാളി പ്രവാസി വ്യവസായിയായ ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും, ആർപി ഗ്രൂപ്പ് ഉടമ ബി രവിപിള്ളയും. എം.എ യൂസഫലിയാണ് വ്യക്തിഗത വരുമാനങ്ങൾ കൂട്ടിയപ്പോൾ ഏറ്റവും സമ്പന്നനായ പ്രവാസി മലയാളി. അഞ്ചു ബില്യൺ ഡോളറോടെ മുപ്പത്തിയെട്ടാം സ്ഥാനത്താണ് ഇദ്ദേഹം. ഇന്ത്യൻ തുകയിൽ 37,500 കോടി രൂപയോളം വരുമിത്. അതേ സമയം, 2.5 ബില്യൺ ഡോളറാണ് ആർ പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യൻ തുകയിൽ ഏതാണ്ട് 18,744 കോടിയിൽ അധികം രൂപയോളമാണ് തത്തുല്യം കണക്കാക്കുമ്പോൾ വരുന്നത്.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

2

ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ ഫോബ്സ് പട്ടികയിൽ മുത്തൂറ്റ് കുടുംബമാണ് ഒന്നാമത് ഇടം പിടിച്ചിരിക്കുന്നത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയുമാണ് (30,300 കോടി രൂപ) പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റൊരു മലയാളി. കൂടാതെ, എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് ഇവർക്ക് പുറമെയുള്ള മലയാളികൾ.

ടൂറിസം മേഖലയിൽ റിവോൾവിംഗ് ഫണ്ട്; പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും: മന്ത്രി റിയാസ്ടൂറിസം മേഖലയിൽ റിവോൾവിംഗ് ഫണ്ട്; പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും: മന്ത്രി റിയാസ്

3

മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ. അതേസമയം, 2018 ലെ കണക്ക് പുറത്തുവന്നപ്പോൾ യൂസഫലിയും രവി പിള്ളയുമായിരുന്നു ഒന്ന് രണ്ട് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷത്തെ കണക്കിൽ മുത്തൂറ്റ് കുടുംബമാണ് ആസ്തികൾ കൂട്ടുമ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ)യാണ് മുത്തൂറ്റ് കുടുംബത്തിന്റെ മൊത്തം ആസ്തി.

സുരേന്ദ്ര-മുരളീധര ബിജെപി! ശോഭ സുരേന്ദ്രന്റെ വിധിയെന്ത്? ഉപാധ്യക്ഷ സ്ഥാനം പോകാതിരുന്നത് ഭാഗ്യംസുരേന്ദ്ര-മുരളീധര ബിജെപി! ശോഭ സുരേന്ദ്രന്റെ വിധിയെന്ത്? ഉപാധ്യക്ഷ സ്ഥാനം പോകാതിരുന്നത് ഭാഗ്യം

4

ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം എ യൂസഫലി ജീവകാരുണ്യപ്രവർത്തനങ്ങളിലുൾപ്പെടെ കേരളത്തിലും വിദേശരാജ്യങ്ങളിലും വിവിധ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. പാവപ്പെട്ടവരെ സഹായിക്കുന്ന വിവിധ പദ്ധതികളിൽ കേരളത്തിനകത്തും പുറത്തും യൂസഫലിയുടെ പ്രവർത്തനങ്ങൾ എങ്ങും വേറിട്ടുനിൽക്കുന്ന കാഴ്ചകൾ പലവട്ടം ദൃശ്യമായിട്ടുണ്ട്. ആർപി ഗ്രൂപ്പ് ഓഫ് കമ്പനിസിൻ്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്ന രവി പിള്ള കേരളത്തിലും വിദേശത്തും സർവ്വ മേഖലകളിലും സജീവമായി ഇടപെടുന്നുണ്ട്. കേരളത്തിലെ വിവിധ പ്രവർത്തനങ്ങളിൽ പാവപ്പെട്ടവരെ സഹായിക്കാനടക്കം സർക്കാരിനൊപ്പം കൈകോർത്ത് നിന്ന് രവിപിള്ള ശ്രദ്ധേയനാകുന്നുണ്ട്.

Recommended Video

cmsvideo
തങ്കച്ചനെ ഞെട്ടിച്ച് യൂസഫലിയുടെ വക സമ്മാനം..നീ തങ്കച്ചനല്ലടാ പൊന്നച്ചൻ

English summary
MA Yousafali and Ravi Pillai are among the expatriate businessmen in the Forbes list of the richest people in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X