കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തില്‍ ദില്ലിക്ക് റെക്കോര്‍ഡ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വര്‍ഷം തോറും പെട്രോളിന്‍റേയും അവശ്യ സാധനങ്ങളുടേയും വില കുതിച്ചുകയറുന്നതുപോലെയാണ് ദില്ലിയില്‍ ബലാത്സംഗ കേസുകളും കൂടുന്നത് എന്ന് പറയേണ്ട അവസ്ഥയാണ് ഇപ്പോള്‍. ദില്ലി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതും, പിന്നീട് ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയതുമൊക്കെ രാജ്യവ്യാപകമായി ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ദില്ലി തന്നെയായിരുന്നു ഇത്തരം പ്രതിഷേധങ്ങളുടെയെല്ലാം പ്രധാന കേന്ദ്രവും.

പക്ഷേ പ്രതിഷേധവും, ബോധവത്കരണവും ഒന്നും തന്നെ ദില്ലിയുടെ മനസ്സിനെ അല്‍പം പോലും മാറ്റിയിട്ടില്ലെന്ന് പറയേണ്ടിവരും. 2013 വര്‍ഷം തുടങ്ങിയിട്ട് എട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയിലെ ബലാത്സംഗ കേസുകള്‍ ആയിരം കടന്നു. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടന്നത് ഈ വര്‍ഷമാണെന്ന് പറയേണ്ടി വരും.

Rape Protest

2013 ജനുവരി 1 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള ബലാത്സംഗ കേസുകളുടെ എണ്ണമാണ് ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടത്. 1036 കേസുകള്‍. ഇതില്‍ 88 ശതമാനം കേസുകളിലും ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ ആയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ 393 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് വെറും 152 കേസുകളായിരുന്നു.ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെ 643 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തിനൊപ്പം വരും ഈ വര്‍ഷം നാല് മാസം കൊണ്ട് ഉണ്ടായത്.

2012 ജനുവരി മുതല്‍ ഡിസംബര്‍ 15 വരെ 661 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2011 ല്‍ ഇത് 564 എണ്ണം മാത്രമായിരുന്നു. 2010 ല്‍ 507 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2009 ല്‍ ഇത് 469 എണ്ണം മാത്രമായിരുന്നു. 2008 ല്‍ 466 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2008 ന് മുന്പ് 2003 ല്‍ മാത്രമാണ് ബലാത്സംഗ കേസുകളുടെ എണ്ണം അഞ്ഞൂറിന് താഴെ പോയിട്ടുള്ളത്.

90 ശതമാനം കേസുകളിലും ബന്ധുക്കളോ പരിചയക്കാരോ ആണ് സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അപരിചിതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അക്രമങ്ങള്‍ താരതമ്യേന കുറവാണെന്നും പോലീസ് പറയുന്നു.

English summary
India's capital recorded a staggering 1,036 rape cases in the first eight months of this year, according to police data. The figure is the highest in the last 10 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X