കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈലില്‍ നീലച്ചിത്രം കാണുന്നത് 90ലക്ഷം പേര്‍

Google Oneindia Malayalam News

mobilephone
ദില്ലി: ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നൂറ് വെബ് സൈറ്റുകളില്‍ മൂന്നെണ്ണം പോണ്‍ വെബ് സൈറ്റുകളെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ടില്‍ ഒരാള്‍ പോണ്‍ സൈറ്റുകളുടെ സ്ഥിരം സന്ദര്‍ശകരാണ് എന്നും പഠനങ്ങള്‍ പറയുന്നു.

മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 4.1 ശതമാനവും ഒരു പോണ്‍ വെബ്‌സൈറ്റിലേക്കായിരുന്നത്രെ. ദിവസവും ചുരുങ്ങിയത് അഞ്ചു മിനുട്ടെങ്കിലും ഓരോ ഇന്റര്‍നെറ്റ് ഉപഭോക്താവും ഇത്തരം വെബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊബൈലില്‍ പോണ്‍ സൈറ്റുകള്‍ തിരയുന്നവരുടെ എണ്ണമാകട്ടെ 90 ലക്ഷത്തിലധികം വരും. ട്വിറ്റര്‍, ആമസോണ്‍, നെറ്റ് ഫഌക്‌സ് തുടങ്ങിയ പ്രമുഖ സൈറ്റുകളേക്കാള്‍ കൂടുതലാണ് ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്നവരുടെ എണ്ണം. ഓരോ മാസവും 450 മില്യണ്‍ യുനീക് വിസിറ്റേഴ്‌സാണ് ഇത്തരം സൈറ്റുകളിലെത്തുന്നത്.

അശ്ലീല സൈറ്റുകളുടെ, പ്രത്യേകിച്ച് കുട്ടികള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ കാണിക്കുന്ന സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നാലാഴ്ചത്തെ സമയമാണ് ഇതിനായി ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ ബഞ്ച് ഇതിനായി നല്‍കിയിരിക്കുന്നത്.

അശ്ലീല വെബ്‌സൈറ്റുകള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കാട്ടി ഇന്‍ഡോര്‍ സ്വദേശിയായ കമലേഷ് വാസ്വാനി നല്‍കിയ ഹര്‍ജി പരിഗണിക്കുകയാിരുന്നു കോടതി. ഇരുപത് കോടിയിലധികം അശ്ലീല വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് എന്നും പരാതിയില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളില്‍ പലതും ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിന്റെ ഫലമാണെന്നും പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു.

English summary
Report says that 90 lakh internet users from India watching porn in mobile. A survey points out that an average Indian user spends almost 5 minutes on a porn website in a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X