കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിയല്ലിത്, രാഷ്ട്രീയം... ശ്രീശാന്തിനറിയാം, ഈ പുതിയ ഇന്നിംഗ്സ്

  • By Desk
Google Oneindia Malayalam News

കളിയല്ല രാഷ്ട്രീയം, എന്നാല്‍ ക്രിക്കറ്റ് കളിക്കുന്ന ലാഘവത്തോടെ, കൈവിടില്ലെന്ന ആത്മവിശ്വത്തോടെ പുതിയ ഇന്നിംഗ്‌സിനിറങ്ങുകയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎല്‍ കോഴ വിവാദവും ബിസിസിഐയുടെ വിലക്കും മറികടന്ന് ക്രിക്കറ്റിലേക്കല്ല, രാഷ്ട്രീയത്തിലേക്ക്... അവിടെ ശ്രീശാന്ത് വിജയിക്കുമോ, അതോ തുടക്കത്തില്‍ തന്നെ പിഴയ്ക്കുമോ?

മെയ് 19 ന് മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുകയുള്ളു. എന്തായാലും ശ്രീശാന്ത് പ്രതീക്ഷയിലാണ്. തീവ്രമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ആണ്. അതിനിടയ്ക്ക് വണ്‍ ഇന്ത്യ പ്രതിനിധിയുമായി നടത്തിയ ഹ്രസ്വ സംഭാഷണത്തില്‍ നിന്ന്....

ബിജെപി രാഷ്ട്രീയത്തിലേക്ക്

ബിജെപി രാഷ്ട്രീയത്തിലേക്ക്

കുട്ടിക്കാലം മുതല്‍ ബിജെപിയുടെ രാഷ്ട്രീയത്തോടാണ് താല്‍പര്യം. വീട്ടില്‍ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടായിരുന്നു. അച്ഛന്‍ കടുത്ത കമ്മ്യൂണിസ്റ്റാണ്. ഒ രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളോട് വലിയ ബഹുമാനം. വിവാഹശേഷമാണ് ബിജെപിയിലേക്ക് കൂടുതല്‍ അടുക്കുന്നത്. ഭാര്യാപിതാവ് ഹരീന്ദ്രസിംഗ് ഷെഖാവത്ത് ബിജെപിയുമായി അടുത്തബന്ധമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ പിന്തുണയും സജീവ രാഷ്ട്രീയത്തിലേക്കുള്ള ഇറങ്ങിവരവിന് കാരണമായി.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപിയാണ് ഇനി കേരളത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന രാഷ്ട്രീയപാര്‍ട്ടി. ഇടത് വലതു പാര്‍ട്ടികള്‍ക്ക് ബദല്‍ എന്ന നിലയില്‍ ബിജെപി മാറിക്കഴിഞ്ഞു. രാജ്യത്ത് മോദി സര്‍ക്കാര്‍ നടത്തുന്ന വികസനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതികരംഗത്തും വ്യവസായികരംഗത്തും സാമ്പത്തിക രംഗത്തും രാജ്യം നേടുന്ന പുരോഗതി ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. യുവതലമുറ ഇന്ന് ബിജെപിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ എന്നോടൊപ്പം നിന്ന മലയാളികളാണ്. അവരോട് വലിയ കടപ്പാടുണ്ട്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണിത്. ബിജെപിയിലൂടെ അത് നേടാനാണ് ശ്രമം.

 പ്രമുഖര്‍ക്കൊപ്പം മത്സര രംഗത്ത്

പ്രമുഖര്‍ക്കൊപ്പം മത്സര രംഗത്ത്

തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജില്ലയാണ് തിരുവനന്തപുരം. തിരുവനന്തപുരം മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്. സ്ഥലം എംഎല്‍എയോടും മുന്‍ എംഎല്‍എയോടുമാണ് മത്സരിക്കുന്നത്. എന്നാല്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയാണ്. അതുകൊണ്ട് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ചും എതിരാളികളെക്കുറിച്ചും ഞാന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരത്തുകാരനല്ല എന്ന പ്രചരണത്തിന് ഞാനൊരു മലയാളിയാണ് എന്നാണ് മറുപടി. അതിലുപരി ഭാരതീയനാണ്. ലോക കപ്പില്‍ കളിച്ചപ്പോള്‍ കൊച്ചിക്കാരന്‍ ശ്രീശാന്ത് എന്നോ കോഴിക്കോട്ടുകാരന്‍ ശ്രീശാന്ത് എന്നോ ഒന്നുമല്ല അറിയപ്പെട്ടിരുന്നത്. മലയാളി താരം ശ്രീശാന്ത് എന്നാണ്. 2000ത്തില്‍ എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ 45 വയസിനുശേഷം പൊതുജനസേവനരംഗത്തേക്കുവരുമെന്നു എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 33-ാം വയസില്‍ ഈ രംഗത്തേക്കുവന്നു.

ജീന്‍സും ഷര്‍ട്ടുമിട്ട് പ്രചരണം...

ജീന്‍സും ഷര്‍ട്ടുമിട്ട് പ്രചരണം...

അഭിനയിക്കാന്‍ എനിക്കറിയില്ല. മുണ്ട് ധരിക്കാറുള്ളത് അമ്പലത്തില്‍ പോകുമ്പോള്‍ മാത്രമാണ്. വേഷത്തിലാണോ കാര്യം. ഞാന്‍ എന്റെ വസ്ത്രധാരണശൈലിയില്‍ പ്രചരണത്തിനിറങ്ങുന്നു. കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനെ പരിഹസിച്ച് ട്രോളുകളുണ്ടെന്ന് പറയുന്നു. ഞാന്‍ ക്രിക്കറ്ററാണ്. പ്രചരണത്തിനിടെ യുവാക്കളും കുട്ടികളും എന്നോടൊപ്പം കളിക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാനത് ആസ്വാദിക്കുന്നു. അത് പറ്റില്ലെന്നു പറയാന്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എനിക്കാവില്ല.

English summary
Assembly Election 2016: Interview with cricketer and Thiruvananthapuram BJP candidate Sreesanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X