Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവഗൗഡയുടെ തീരുമാനം നിയമപരമല്ല; ജെഡിഎസ് അധ്യക്ഷനായി തുടരും, പിണറായി അങ്ങനെ പറയുമോ? : സിഎം ഇബ്രാഹിം

ബിജെപിയുമായി സഖ്യം ചേരാനുള്ള ജെഡിഎസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ വലിയ എതിർപ്പാണ് ഉയർന്ന് വന്നിട്ടുള്ളത്. പാർട്ടി കർണാടക സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിം ഉള്‍പ്പെടേയുള്ളവരാണ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരില്‍ പ്രമുഖർ. കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്ന സിഎം ഇബ്രാഹിം നേതൃത്വത്തിനെതിരെ തുറന്നടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതായി എച്ച് ഡി ദേവഗൗഡ പ്രഖ്യാപിക്കുന്നത്.

സിഎം ഇബ്രാഹിമിന് പകരക്കാരനായി മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയ തീരുമാനം പാർട്ടി ഭരണഘടനപ്രകാരം സാധുതയില്ലാത്തതാണെന്നാണ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സിഎം ഇബ്രാഹിം പറയുന്നത്. ജെഡിഎസ്-ബിജെപി സഖ്യത്തിന് പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിക്കുന്നു.

 cm-ibrahim

പുറത്താക്കല്‍ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധം

ആർക്കെങ്കിലും ഒരു പത്രസമ്മേളനം വിളിച്ച് പുറത്താക്കാന്‍ കഴിയുന്നതല്ല ജെഡിഎസ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനം. അതിന് പാർട്ടി ഭരണഘടനയില്‍ പറയുന്ന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാന സമിതിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ മാത്രമെ അധ്യക്ഷനെ നിയമിക്കാനും പുറത്താക്കാനും സാധിക്കുകയുള്ളു. ഇവിടെ അത്തരമൊരു യോഗം പോലും വിളിച്ച് ചേർത്തിട്ടില്ല.

തന്നെ പുറത്താക്കിയതായി ദേവഗൗഡ പത്രസമ്മേളനത്തിലൂടെ അറിയിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. ഇത് കേവലം എന്റ മാത്രം തീരുമാനമല്ല. സംസ്ഥാന സമിതിയിലെ വലിയൊരു വിഭാഗം ബി ജെ പിയുമായുള്ള സഖ്യത്തിന് എതിരാണ്. അവരുടെ പിന്തുണ എനിക്കുണ്ട്. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ബി ജെ പി ബന്ധത്തെ എതിർക്കുന്ന നിരവധിയാളുകള്‍ പാർട്ടിയിലുണ്ട്. അവരെയെല്ലാം പുറത്താക്കിയാല്‍ എങ്ങനെ പാർട്ടി മുന്നോട്ട് പോവും.

അച്ഛന്‍ മകനെ നിയമിച്ചു

ദേശീയ അധ്യക്ഷനായ അച്ഛന്‍ മകനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതായി പ്രഖ്യാപിച്ചു. എന്നതിന് അപ്പുറം ഇന്നലത്തെ പ്രഖ്യാപനത്തിന് വലിയ പ്രധാന്യം കാണുന്നില്ല. പാർട്ടിയുടെ ഭരണഘടനയനുസരിച്ച്, പുറത്താക്കുന്നത് സംബന്ധിച്ച് എനിക്ക് നോട്ടീസ് നൽകണം. തുടർന്ന് യോഗം വിളിച്ച് ചേർത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയം പാസാക്കണം. എന്നാല്‍ ഇവിടെ അത്തരമൊരു നടപടിക്രമവും നടന്നിട്ടില്ല.

നിയമപരമായി നേരിടും

പാർട്ടിയിൽ നിന്ന് പുറത്താക്കിയ തീരുമാനത്തെ നിയമപരമായി നേരിടും. തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും. കോടതിയില്‍ നിന്നും തനിക്ക് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിന്റെ തന്റെ കൂടെയുള്ളവരുമായി ചേർന്ന് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കും.

മറ്റ് പാർട്ടികളിലേക്ക് ഇല്ല

ജെഡിഎസില്‍ തന്നെ തുടരാനാണ് തീരുമാനം. മറ്റ് പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ചൊന്നും നിലവില്‍ ആലോചിച്ചിട്ടില്ല. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിനെതിരെ നിയമപോരാട്ടമാണ് മുന്നിലുള്ള ലക്ഷ്യം. ബിജെപി വിരുദ്ധ സമീപനം സ്വീകരിക്കുന്നവരുമായി ചേർന്ന് പാർട്ടി അണികളെ ഒന്നിപ്പിച്ച് നിർത്താനുള്ള പ്രവർത്തനമുണ്ടാകും. കേരളത്തിലേയും തമിഴ്നാട്ടിലേയും ഘടകങ്ങള്‍ ഞങ്ങളോടൊപ്പമാണ്. മഹാരാഷ്ട്ര ഘടകവും ബിജെപി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്.

പിണറായി വിജയന്‍ അങ്ങനെ പറയുമോ?

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് കേരള ഘടകം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവർ ദേവഗൗഡയെ നേരില്‍ കണ്ട് തങ്ങളുടെ നിലപാട് അറിയിച്ചതാണ്. ബിജെപി സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞതായി അറിഞ്ഞു. അത്തരമൊരു പിന്തുണ പിണറായി വിജയന്‍ കൊടുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ വ്യക്തമായ മറുപടി ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+