കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിയിലെ റെയ്ഡുകൾ രാഷ്ട്രീയപ്രേരിതം;എ വിജയരാഘവൻ മനസ്സ് തുറക്കുന്നു

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നയം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് കേന്ദ്രത്തിന് കത്തയച്ചതെന്നും വിജയരാഘവൻ 'വൺ ഇന്ത്യ'യോട് പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കിഫ്ബിയിൽ നടക്കുന്ന റെയ്ഡുകൾ രാഷ്ട്രീയപ്രേരിതമാണ്.മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തി കള്ളക്കേസുകൾ സൃഷ്ടിക്കുന്നു.എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.'വൺ ഇന്ത്യ മലയാളം' തിരുവനന്തപുരം പ്രതിനിധി അഭിജിത്ത് ജയൻ എ വിജയരാഘവനുമായി സംസാരിച്ചപ്പോൾ.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

ആഴക്കടൽ തിരിച്ചടിയോ?

ആഴക്കടൽ തിരിച്ചടിയോ?

ചില മാധ്യമങ്ങൾ നേതൃത്വം നൽകി നടത്തുന്ന ദുഷ്പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.സംസ്ഥാന സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകളെ ഉപയോഗിക്കുന്നതിന് എതിർപ്പ് രേഖപ്പെടുത്തി കൊണ്ടും നിലവിലെ ട്രോളറുകൾ മാറ്റണമെന്നാവശ്യപ്പെട്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ചത്.

ഇ ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ?

ഇ ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ?

മുഖ്യമന്ത്രിക്കെതിരെ വിശദമായ ഗൂഢാലോചന നടത്തുന്നു. കേന്ദ്രഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി കള്ളക്കേസുകൾ സൃഷ്ടിക്കുന്നു. ഇതിനെയാണ് എതിർക്കുന്നത്. ഇത് എതിർക്കപ്പെടണം.

കെ സുരേന്ദ്രൻ്റെയും വി മുരളീധരൻ്റെയും പ്രസ്താവനകൾ?

കെ സുരേന്ദ്രൻ്റെയും വി മുരളീധരൻ്റെയും പ്രസ്താവനകൾ?

ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇരുവരുടെയും വാക്കുകൾ ശ്രദ്ധിച്ചിരുന്നു. ഒന്നേ പറയാനുള്ളൂ, ഇന്ത്യയിലെ രണ്ട് പ്രധാന ഭരണഘടനാ വിദഗ്ധർ ഇവരല്ല.

ശബരിമല വിഷയം?

ശബരിമല വിഷയം?

ശബരിമല വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്. അതിൽ ഇപ്പോൾ ഇടപെടേണ്ട കാര്യമില്ല. എൻഎസ്എസ് ഒരു സാമുദായിക സംഘടനയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫുമായിട്ടാണ് മത്സരം.അല്ലാതെ, എൻഎസ്എസുമായിട്ടല്ല. എൻഎസ്എസിനെ അവരുടെ ദീർഘവീക്ഷണമുണ്ട്. അതിലാണ് അവർ അഭിപ്രായം പറയുന്നത്.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ?

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ?

വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതിന് മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവർ അതിന് മറുപടി നൽകട്ടെ. സിപിഎമ്മിന് ഇക്കാര്യത്തിൽ ഇതിൽ പ്രത്യേകിച്ച് ഒന്നും വ്യക്തമാക്കാനില്ല.

കിഫ്ബിയിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമോ?

കിഫ്ബിയിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമോ?

ആദായ നികുതി വകുപ്പിനെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ദുർവിനിയോഗം ചെയ്യുമെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി അധികാരം നഷ്ടപ്പെട്ടപ്പോൾ പറഞ്ഞിരുന്നത്.കിഫ്ബിയിലെ ആദായ നികുതി റെയ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിക്രമമാണ്.ആദായനികുതിവകുപ്പ് തെറ്റായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ഏജൻസിയായി മാറിയിരിക്കുന്നു.റെയ്ഡ് രാഷ്ട്രീയപ്രേരിതം.

കോടിയേരി സെക്രട്ടറിയായി തിരിച്ചെത്തുമോ?

കോടിയേരി സെക്രട്ടറിയായി തിരിച്ചെത്തുമോ?

കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തേക്ക് വരുമോ എന്നതിൽ പാർട്ടി തീരുമാനമെടുക്കും.തെരഞ്ഞെടുപ്പിനു ശേഷമാകും അത്തരത്തിലുള്ള തീരുമാനങ്ങൾ. ഇതിൽ അഭിപ്രായം പറയാനില്ല.

കോൺഗ്രസിന് സംഭവിക്കുന്നതെന്ത്?

കോൺഗ്രസിന് സംഭവിക്കുന്നതെന്ത്?

ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയാതെ പോയതിൻ്റെ നേർചിത്രമാണ് ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിനുള്ളത്. കോൺഗ്രസ് വലിയൊരു തകർച്ചയെയാണ്
അഭിമുഖീകരിക്കുന്നത്.നേമത്ത്,കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തു എന്നുള്ളത് പുറത്തുവന്ന വിവരമാണല്ലോ.

കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് നിരവധി പേർ ചേക്കേറിയല്ലോ?

കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് നിരവധി പേർ ചേക്കേറിയല്ലോ?

പി സി ചാക്കോ, കെ സി റോസക്കുട്ടി ടീച്ചർ, പി എം സുരേഷ് ബാബു തുടങ്ങി കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് വന്നവരുടെ നിലപാടിനെയാണ് നാം കാണേണ്ടത്. അവരുടേത് നല്ല നിലപാട്. കോൺഗ്രസ് മതനിരപേക്ഷ വാദികൾക്ക് നിൽക്കാൻ കഴിയാത്ത പാർട്ടിയായി ചുരുങ്ങി കൊണ്ടിരിക്കുന്നു. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് രാഷ്ട്രീയ അവസരവാദം. ദേശീയ പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങളിൽ നിന്നുള്ള അന്യവൽക്കരണം ഇന്നത്തെ കോൺഗ്രസിന് സംഭവിച്ചുകഴിഞ്ഞു. അതുണ്ടാക്കിയ മാനസിക വ്യഥകളാണ് അവരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
The raids in Kifbi were politically motivated:Says cpm acting secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X