
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ്: തൊഴിൽ അവസരങ്ങൾ അറിയാം
തൃശ്ശൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസ്സുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷകർ അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബികോം, ടാലി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 20നും 35നും മദ്ധ്യേ. അപേക്ഷ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 2023 ജനുവരി ഒന്നിനാണ് എഴുത്ത് പരീക്ഷ.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശ്ശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻൻ്റ് ഡ്രാഫ്റ്റും പരീക്ഷാഫീസായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 12 വൈകിട്ട് 5 മണി. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ 'കുടുംബശ്രീ സി ഡി എസ് അപേക്ഷ' എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ - 68 0003. ഫോൺ: 0487 - 2362517
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 30-ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ നവംബര്‍ 30-ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടിയില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ : 04792452210
3 ലക്ഷം വാങ്ങിയെന്ന് കാണിച്ച് തരാമോ? വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; തുറന്നടിച്ച് ദിൽഷ
അഭിമുഖം ഡിസംബർ 5ന്
തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ.
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 2776043.
ഖത്തര്‍ കേരളത്തിന് പണി തന്നത് കോഴിമുട്ടയില്‍!! ദോഹയില്‍ ജനം ഒഴുകിയെത്തി, ആവശ്യം ഏറി...
അപേക്ഷ ക്ഷണിച്ചു
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയിലേക്ക് ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പച്ചക്കറിക്കൃഷി വികസനം, തെങ്ങിന് വളം, വാഴകൃഷി വികസനം, മട്ടുപ്പാവ് കൃഷി, ഇടവിള കൃഷി, പച്ചക്കറി കൃഷി വനിത ഗ്രൂപ്പ് എന്നിങ്ങനെയാണ് പദ്ധതികള്‍. അപേക്ഷ കൃഷിഭവനില്‍ ലഭ്യമാണ്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടു വരെ കൃഷി ഭവനില്‍ അപേക്ഷ സ്വീകരിക്കും. പദ്ധതി ഗുണഭോക്തൃ വിഹിതം, 2022-23 വര്‍ഷത്തെ കരം തീര്‍ത്ത രസീത്, ആധാര്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പട്ടികജാതി യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം
എറണാകുളം ജില്ലയിലെ ത്രിതല പഞ്ചായത്ത് ഓഫീസുകളിൽ ബി ടെക്/ഡിപ്ലോമ സിവില്‍ എന്‍ജിനീയറിംഗ് യോഗ്യതയുള്ള പട്ടികജാതി യുവതീ യുവാക്കളെ രണ്ട് വർഷം പരിശീലനത്തിനായി നിയമിക്കുന്നു. പ്രതിമാസ ഓണറേറിയം പതിനായിരം രൂപ. ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുനവ്ന 18 നും 40 നും മധ്യേ പ്രായമുളളവര്‍ക്കാണ് അര്‍ഹത. താല്‍പ്പര്യമുള്ളവര്‍ നവംബർ 29ന് എറണാകുളം ജില്ലാ പട്ടികജാതിവികസന ഓഫീസിൽ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍(ജാതി, വിദ്യാഭ്യാസയോഗ്യത) സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 8547115704