കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള വനിതാ കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; തൊഴിൽ അവസരങ്ങൾ

Google Oneindia Malayalam News

കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ഈ മാസം 25 -നകം ലഭ്യമാക്കേണ്ടതാണ്.

സഖി വൺസ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താത്കാലിക നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേസ് വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത - സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് എന്നിവയിലെ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം. പ്രവൃത്തിപരിചയം അഭിലഷണീയം. സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 15,000 രൂപ.

ഐ.ടി. സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്‌മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ അർധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുണ്ടാകണം. ഹോണറേറിയം- 12,000 രൂപ.

മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്ന ഹോസ്റ്റൽ/ അംഗീകൃത സ്ഥാപനങ്ങളിൽ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 8,000 രൂപ.

ഈ മൂന്നു തസ്തികകളിലും പ്രായം 01.01.2022ന് 25 വയസ് പൂർത്തിയായിരിക്കണം. 40 വയസ് കവിയരുത്.

സെക്യൂരിറ്റി ഒഴിവിലേക്ക് 30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2 ഒഴിവുകളുണ്ട്. യോഗ്യത - സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഹോണറേറിയം. 8,000 രൂപ.

യോഗ്യതയുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷകൾ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതൽ വിവരങ്ങൾക്ക്: 04862 221722, 8281999056.

job

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം - 22500. കൂടുതൽ വിവരങ്ങൾക്ക് www.keralasamakhya.org. ഇ-മെയിൽ: [email protected]. ഫോൺ: 0471- 2348666

English summary
Confidential Assistant in Kerala Commission for Women; Know Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X