Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് വര്‍ഷം കൊണ്ട് വേണ്ടത് 12000 തൊഴിലാളികള്‍; വമ്പന്‍ അവസരം തുറന്ന് എത്തിഹാദ്

എത്തിഹാദ് എയര്‍വേയ്‌സ് തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2030 ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് എത്തിഹാദ് എയര്‍വേയ്സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു. അബുദാബി ആസ്ഥാനമായുള്ള ദേശീയ വിമാനക്കമ്പനിയില്‍ നിലവില്‍ 147 -ലധികം രാജ്യങ്ങളിലായി 12,000 പേരാണ് ജോലി ചെയ്യുന്നുണ്ട്.

''കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുന്നതിനാല്‍ ഞങ്ങള്‍ മൊത്തത്തില്‍ ഞങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. ഇന്ന് ഞങ്ങള്‍ക്ക് ഏകദേശം 101 വിമാനങ്ങളും 12,000 ജീവനക്കാരുമാണ് ഉള്ളത്. ഇനി ഇത് ഇരട്ടിയാകും,'' ഇത്തിഹാദ് എയര്‍വേയ്സിന്റെ ചീഫ് പിയോളും കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറുമായ ഡോ. നാദിയ ബസ്താക്കി ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Job News

കഴിഞ്ഞ മൂന്ന് വര്‍ഷമായി എത്തിഹാദ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും 2030 ലെ ക്യാച്ച്മെന്റ് മാര്‍ക്കറ്റുകള്‍, നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഫ്‌ലീറ്റ് തരങ്ങള്‍ എന്നിവയ്ക്കായുള്ള തങ്ങളുടെ തന്ത്രം തങ്ങള്‍ പുതുക്കിയിട്ടുണ്ട് എന്നും നാദിയ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, ടെക്‌നീഷ്യന്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ 4,000 -ത്തിലധികം ആളുകളെ എത്തിഹാദ് നിയമിച്ചിട്ടുണ്ട്.

ഇതില്‍ യു എ ഇ പൗരന്മാരും പ്രവാസി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മാത്രം എത്തിഹാദിന് 22 വിമാനങ്ങള്‍ ലഭിക്കും. 'അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്, അടുത്ത വര്‍ഷവും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ യാത്രയിലും വളര്‍ച്ചയിലും ഞങ്ങള്‍ വളരെ ആവേശത്തിലാണ്,' ഡോ. നാദിയ ബസ്താക്കി പറഞ്ഞു. വ്യാഴാഴ്ച, എത്തിഹാദ് എയര്‍വേയ്സ് യാസ് ഐലന്‍ഡില്‍ ഖുത്വതി 2025 എന്ന പേരില്‍ തങ്ങളുടെ ആദ്യ കരിയര്‍ മേള സംഘടിപ്പിച്ചിരുന്നു.

ജേര്‍ണി 2030 എന്ന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന തരത്തില്‍ സ്വദേശികളെ നിയമിക്കുന്നതിനാണ് എത്തിഹാദ് എയര്‍വേയ്സ് എത്തിയത്. ആയിരക്കണക്കിന് യുവ യു എ ഇ പൗരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ മുന്‍നിര തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം 2,000 പേരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് നാദിയ പറഞ്ഞു.

അടുത്ത കുറച്ച് വര്‍ഷങ്ങളിലും നിയമനം ഇതേ വേഗതയില്‍ തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 70 പൈലറ്റുമാര്‍ ഉള്‍പ്പെടെ ഏകദേശം 300 പൗരന്മാരെ എല്ലാ വര്‍ഷവും എയര്‍ലൈന്‍ നിയമിക്കുമെന്ന് അവര്‍ വിശദീകരിച്ചു. വലിയ തോതിലുള്ള തൊഴില്‍ അപേക്ഷകളെ നേരിടാന്‍ എയര്‍ലൈന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ വിന്യസിക്കുന്നുണ്ടെന്ന് നാദിയ കൂട്ടിച്ചേര്‍ത്തു.

''ഇന്ന്, ഓണ്‍ ബോര്‍ഡിംഗ്, പേ റോള്‍ ഇടപാടുകള്‍, ജന്മദിനം, വാര്‍ഷിക അംഗീകാരം തുടങ്ങിയ എല്ലാ ഓണ്‍ ബോര്‍ഡിംഗ് പ്രക്രിയകളും ഞങ്ങളുടെ ചാറ്റ്‌ബോട്ട് ചെയ്യുന്നു. എ ഐയുമായുള്ള വീഡിയോ അഭിമുഖം, എ ഐയുമായുള്ള ഷെഡ്യൂള്‍ ചെയ്യല്‍, എ ഐയുമായുള്ള തിരഞ്ഞെടുപ്പ് എന്നിവ പോലുള്ള നിരവധി പുതിയ നിയമന സാങ്കേതികവിദ്യകള്‍ അടുത്ത മാസം കൊണ്ടുവരുന്നു,'' അവര്‍ പറഞ്ഞു.

കരിയര്‍ മേളയില്‍ ഏകദേശം 2,000 ബയോഡാറ്റകള്‍ ലഭിച്ചതായി അവര്‍ വെളിപ്പെടുത്തി. ''ഞങ്ങള്‍ക്ക് ദിവസേന വലിയ അളവില്‍ സിവികള്‍ ലഭിക്കുന്നു. ഞങ്ങള്‍ ക്യാബിന്‍ ക്രൂവിനെ നിയമിക്കുമ്പോള്‍, ഞങ്ങള്‍ നിയമിക്കുന്ന ഏറ്റവും വലിയ ജനസംഖ്യ അതാണ്. ഞങ്ങള്‍ 30,000-ത്തിലധികം അപേക്ഷകള്‍ പരിശോധിക്കുന്നു. ഇത് നേരിട്ട് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. അതിനാല്‍ എനിക്ക് സാങ്കേതികവിദ്യ ആവശ്യമാണ്, ''അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+