നബാർഡിൽ ജോലി നേടാം, 60,000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) മിഡിൽ ലെവൽ, ജൂനിയർ ലെവൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോത്രവർഗ്ഗ വികസന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി നബാർഡിന്റെ റീജിയണൽ, സോണൽ ഓഫീസുകളിലായി അഞ്ച് മിഡിൽ ലെവൽ കൺസൾട്ടന്റുമാരെയും അഞ്ച് ജൂനിയർ ലെവൽ കൺസൾട്ടന്റുമാരെയുമാണ് നിയമിക്കുന്നത്. ഒഴിവുകള്ള സംസ്ഥാനങ്ങൾ, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
മിഡിൽ ലെവൽ കൺസൾട്ടന്റ് ഒഴിവുകൾ ബീഹാർ, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, സിക്കിം എന്നിവിടങ്ങളിലെ റീജിയണൽ ഓഫീസുകളിലാണ്. ജൂനിയർ ലെവൽ കൺസൾട്ടന്റുമാർക്ക് അരുണാചൽ പ്രദേശ്, അസ്സാം, ഗുജറാത്ത്, ഹിമാചൽ പ്രദേശ് റീജിയണൽ ഓഫീസുകളിലും കേരളത്തിലെ സോണൽ ഓഫീസിലും ഓരോ ഒഴിവ് വീതമാണുള്ളത്. മൊത്തം അഞ്ച് വീതം ഒഴിവുകളാണ് ഓരോ തലത്തിലുമുള്ളത്.

മിഡിൽ ലെവൽ കൺസൾട്ടന്റിന് അഗ്രികൾച്ചർ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ അംഗീകൃത ബിരുദാനന്തര ബിരുദമോ ബിരുദമോ ആവശ്യമാണ്. പ്രകൃതി വിഭവ പരിപാലനം, ധനകാര്യം, മൂല്യ ശൃംഖല മാനേജ്‌മെന്റ്, കാർഷിക വിപണനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിലോ പഠനങ്ങളിലോ 1 മുതൽ 4 വർഷം വരെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഫീൽഡ് നിരീക്ഷണം, ഡാറ്റാബേസ് മാനേജ്‌മെന്റ്, എംഎസ് ഓഫീസ് പ്രാവീണ്യം (പവർ പോയിന്റ്, എക്സൽ ഉൾപ്പെടെ), പ്രാദേശിക ഭാഷാ നൈപുണ്യം എന്നിവയും അനിവാര്യമാണ്.
ജൂനിയർ ലെവൽ കൺസൾട്ടന്റ് തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് കുറഞ്ഞ യോഗ്യത. പ്രകൃതി വിഭവ പരിപാലനം, ധനകാര്യം, മൂല്യ ശൃംഖല മാനേജ്‌മെന്റ്, കാർഷിക വിപണനം തുടങ്ങിയ പ്രോജക്റ്റുകളിൽ 1-2 വർഷത്തെ പരിചയം വേണം. എംഎസ് ഓഫീസ്, ഡാറ്റാ ശേഖരണ മൊബൈൽ ആപ്പുകൾ എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ്, ദുർഘടയാത്രകൾക്ക് ശാരീരികക്ഷമത, പ്രാദേശിക ഭാഷാ പ്രാവീണ്യം എന്നിവയും നിർബന്ധമാണ്. സംസ്ഥാന ഭാഷാഭേദങ്ങളെക്കുറിച്ച് അറിവുള്ളവർക്ക് അധിക പരിഗണനയുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന മിഡിൽ ലെവൽ കൺസൾട്ടന്റുമാർക്ക് പ്രതിമാസം 60,000/- രൂപയും ജൂനിയർ ലെവൽ കൺസൾട്ടന്റുമാർക്ക് പ്രതിമാസം 40,000/- രൂപയുമാണ് പ്രതിഫലം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നബാർഡിന്റെ ഔദ്യോഗിക വിജ്ഞാപനം കൂടുതൽ വിവരങ്ങൾക്കായി പരിശോധിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://nabcons.com/uploads/career/NABCONS1776687331Advertisment_TDF_-April_2026.pdf












Click it and Unblock the Notifications