• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാലിദീപിലേക്ക് ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ് ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

മാലിദ്വീപിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ്
ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി നവംബർ 28 .കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.

കര്‍ണാടകയിലെ മെഡിക്കല്‍ കോളേജില്‍ 66 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ഹോസ്റ്റല്‍ അടച്ചുപൂട്ടികര്‍ണാടകയിലെ മെഡിക്കല്‍ കോളേജില്‍ 66 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; ഹോസ്റ്റല്‍ അടച്ചുപൂട്ടി

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.

ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ജി.വി. രാജയിൽ ഹെഡ് കോച്ച് കരാർ നിയമനം

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ് കോച്ച് - ജൂഡോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.

സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ൽ ലഭ്യമാണ്.

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 10 നകം സി.ഡബ്ല്യൂ.സി ബിൽഡിംഗ്‌സ്, 2-ാം നില, എൽ.എം.എസ്.കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2724696.

ജൂനിയർ റിസേർച് ഫെല്ലോ

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്ക് ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: https://lbt.ac.in/.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ രണ്ടിന് രാവിലെ 10 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഓരോ ഒഴിവുകളാണുള്ളത്. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി) ആണ് ഹോം മാനേജർ തസ്തികയുടെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

  എം.എസ്‌സി/ എം.എയും (സൈക്കോളജി) ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് സൈക്കോളജിസ്റ്റിനു വേണ്ടത്. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 12,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com വെബ്‌സൈറ്റ്: www.keralasamakhya.org.

  English summary
  JOB: Physician and Anesthetist Vacancies to Maldives, Things To Know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X