ജോലി കപ്പലില്‍, ലക്ഷങ്ങള്‍ ശമ്പളം: കൊച്ചിന്‍ ഷിപ്പ്‌യാർഡിലെ ഈ കോഴ്സ് പഠിക്കൂ, ഒരു വർഷം മാത്രം
ലോകത്ത് തന്നെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് മറൈന്‍ എഞ്ചിനീയറിങ്. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സാധ്യതകളാണ് ഈ ജോലിക്കുള്ളത്. അതുകൊണ്ട് തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്സുകള്‍ നടത്തി വരുന്നു. എന്നാല്‍ കേന്ദ്രസർക്കാർ സ്ഥാപനത്തിന് കീഴില്‍ മറൈന്‍ എഞ്ചിനീയറിങ് പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചാണ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.
വാണിജ്യ കപ്പലുകളില്‍ മറൈന്‍ എഞ്ചിനീയറാകാന്‍ അവസരമൊരുക്കുന്ന 12 മാസത്തെ ജി എം ഇ (ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ്)കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡാണ്. നവംബർ 21 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോം ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ഓണ്‍ലൈന്‍ വഴി അപേക്ഷ പൂർത്തിയാക്കിയ ശേഷം നിർദിഷ്ട രേഖകളുടേയടക്ക് ഹാർഡ് കോപ്പികള്‍ സ്പീഡ് പോസ്റ്റില്‍ എത്തിക്കണം. ജനുവരി ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. ആകെ 114 സീറ്റുകളാണുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്പോണ്‍സർ ചെയ്തോ അല്ലാതെയോ കോഴ്സുകളില്‍ പ്രവേശേനം നേടാന്‍ സാധിക്കും.
യോഗ്യത: 50 ശതമാനം മാർക്കോടെ മെക്കാനിക്കല്‍/മെക്കാനിക്കള്‍ സ്ട്രീം/ നേവല്‍ ആർക്കിടെക്ചർ സ്ട്രീം/ മറൈന്‍ എഞ്ചിനീയറിങ് ബിരുദം. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനം മാർക്ക് വേണം. കോഴ്സ് തുടങ്ങുന്ന ദിവസം 28 ദിവസം കവിയരുത്. മികച്ച ആരോഗ്യം നിർബന്ധമാണ്. 157 സെ.മീ ഉയരവും അനുയോജ്യമായ തൂക്കവും നെഞ്ചളവും വേണം. വർണാന്ധത ഉണ്ടായിരിക്കരുത്.
കടല്‍ ജോലിക്കുള്ള മാനസിക ശേഷി വിലയിരുത്തുന്ന എംഎംപിഎ ടെസ്റ്റില്‍ യോഗ്യത തെളിയിക്കണം. 2024 ജനുവരി ഒന്നിന് 24 വയസ്സ് കവിയാത്തവർക്കും ബിടെക്കിനും 60 ശതമാനം മാർക്കുള്ളവർക്കും സ്പോണ്‍ഷർഷിപ്പില്‍ മുന്‍ഗണ ലഭിക്കും. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് വെബ്സൈറ്റിലെ Maritime Health Branch എന്ന ലിങ്ക് നോക്കുക.
അപേക്ഷകർക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129823739, ഇ-മെയില്‍ : [email protected], വെബ്സൈറ്റ് : www.cochinshipyard.com, www.cslmeti.in
എൽ.എൽ.ബി പുനഃപ്രവേശനം
കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഞ്ചവൽസര എൽ എൽ ബി. (ഓണേഴ്സ്) ത്രിവൽസര എൽ എൽ ബി (യൂണിറ്ററി) കോഴ്സുകളിലെ വിവിധ ക്ലാസുകളിലെ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനുംവേണ്ടി നവംബർ 13ന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോറങ്ങളും മറ്റുവിവരങ്ങളും കോളജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും.
അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളജിൽ പ്രവേശനം നേടണം. കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളജ് മാറ്റത്തിനുള്ളവ പരിഗണിക്കുകയുള്ളൂ.
ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ യിൽ ഐ.എം.സിയും യുടെക് എഡ്യുക്കേഷനും സംയുക്തമായി നടത്തുന്ന ആറു മാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഒരു മാസം കാലാവധിയുള്ള കമ്പ്യൂട്ടർ അപ്രീസിയേഷൻ (CAC) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 9349062148.












Click it and Unblock the Notifications