മക്കയിലും മദീനയിലും ജോലി ചെയ്യാന്‍ സുവർണ്ണാവസരം: അതും സൗദി മന്ത്രാലയത്തിന് കീഴില്‍
റിയാദ്: ലോകമെമ്പാടുമുള്ള വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മക്കയും മദീനയും. ഹജ്ജിനും ഉംറക്കുമായി ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. സാധ്യമെങ്കില്‍ മക്കയിലും മദീനയിലും കിടന്ന് മരിക്കാന്‍ വരെ കൊതിക്കുന്നവരാണ് ഇസ്ലാം മത വിശ്വസികള്‍. അത്രയേറെ പ്രിയപ്പെട്ടതാണ് അവരെ സംബന്ധിച്ച് ഈ രണ്ട് ഇനങ്ങളും.
ജീവിതത്തില്‍ ഒരിക്കലെങ്കിലും മക്കയിലും മദീനയിലും എത്താന്‍ വിശ്വാസികള്‍ കൊതിക്കുന്നു. അങ്ങനെയുള്ള ഈ സൗദി അറേബ്യന്‍ തീർത്ഥാന കേന്ദ്രങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ അവസരം ലഭിച്ചാലോ? അത്തരത്തിലുള്ള ഒരു അവസരത്തെ കുറിച്ചാണ് ഇവിടെ ഇനി പറയാന്‍ പോവുന്നത്.

സൗദി അറേബ്യൻ ഹജ്ജ്, ഉംറ മന്ത്രാലയമാണ് പുണ്യസ്ഥലങ്ങളായ മക്ക, മദീന നഗരങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ പുരുഷന്മാരേയും സ്ത്രീകളേയും ക്ഷണിച്ചിരിക്കുന്നത്. സൗദി ഏകീകൃത ജോബ് പോർട്ടലായ ജദാരത്ത് വഴി ഈ ബുധനാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് അപേക്ഷകർക്ക് അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അപേക്ഷകൾ സമർപ്പിക്കേണ്ട ഉദ്യോഗാർത്ഥികളിൽ സൈബർ സുരക്ഷ, ഡാറ്റാ പ്രൊട്ടക്ഷൻ, ഇൻഫർമേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റുകൾ, അസിസ്റ്റന്റ് പ്രോജക്ട് മാനേജർ, ഇൻഡസ്ട്രിയൽ അസിസ്റ്റന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന എഞ്ചിനീയർമാരും ഉൾപ്പെടുന്നു. ഇത് അല്ലാതെ മറ്റ് നിരവധി ഒഴിവുകളിലും അവസരങ്ങള്‍ ലഭ്യമാണ്. ചില അവസരങ്ങള്‍ സൗദി അറേബ്യൻ പൌരന്‍മാർക്ക് മാത്രമായിട്ടുള്ളതാണ്.
ഓരോ ജോലിക്കുമുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോള്‍ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. ഓരോ വർഷവും മന്ത്രാലയം ഇത്തരത്തില്‍ ഉദ്യോഗാർത്ഥികളെ ക്ഷണിക്കാറുണ്ട്. ഹജ്ജ് അവസാനിച്ചതിന് ശേഷം ഒരു മാസം മുമ്പ് സൗദി അറേബ്യയിൽ പുതിയ ഉംറ സീസൺ ആരംഭിച്ചിട്ടുണ്ട്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം ഇത്തവണ 1.8 ദശലക്ഷം മുസ്ലീങ്ങൾ ഹജ്ജ് കർമ്മം നിർവ്വഹിച്ചു മടങ്ങി.
ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി ഫെബ്രുവരി മാസത്തില്‍ മലയാള ഭാഷ നന്നായി അറിയുന്നവരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കരാർ അടിസ്ഥാനത്തില്‍ സൗദിയില്‍ ജോലിക്കെടുത്തിരുന്നു. വ്യത്യസ്ത ഭാഷക്കാര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് എത്തുന്നതിനാല്‍ മറ്റു ഭാഷകള്‍ അറിയുന്നവര്‍ക്കും ജോലിക്ക് അവസരമുണ്ടായിരുന്നു. മാസം എന്‍പതിനായിരത്തോളം രൂപയാണ് അന്ന് ശമ്പളമായി നല്‍കിയത്. അടുത്ത വർഷവും ഇത്തരം താല്‍ക്കാലിക നിയമനങ്ങള്‍ ഉണ്ടായേക്കും.
അതേസമയം, തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിച്ചുകൊണ്ടുള്ള പുതിയ കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികളും പുതിയ കരട് നിർദേശിക്കുന്നുണ്ട്. ലൈസൻസ് നേടാതെ പ്രവർത്തിക്കുന്ന സർവീസ് സ്ഥാപനങ്ങൾക്ക് 5 ലക്ഷം റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകും. കുറ്റവാളികളാണെങ്കില്‍ നാട് കടത്തുകയും ചെയ്യും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications