
സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ്: തൊഴിൽ അവസരങ്ങൾ അറിയാം
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം. ഫോൺ : 0472 2872066. കൂടുതൽ വിവരങ്ങൾക്ക് 9846011714 എന്ന നമ്പരിൽ ബന്ധപ്പെടാം.
ഹിന്ദി അധ്യാപക കോഴ്സ് സീറ്റൊഴിവ്
കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പി എസ് സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായം 17നും 35 നും ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും.
ഡിസംബർ 12 വരെ അപേക്ഷിക്കാം. പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734 296496, 8547126028.
പ്രോജക്ട് ഫെല്ലോ
തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ കെ എസ് സി എസ് ടി ഇ യുടെ പ്രോജക്ടിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ (1) ഒഴിവിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 15 ന് രാവിലെ 10 ന് കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ വെച്ചാണ് അഭിമുഖം. കെമിക്കൽ/ ബയോ ടെക്നോളജി ആന്റ് ബയോ കെമിക്കൽ/ നാനോ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ്. ബിടെക് ബിരുദം ആണ് അടിസ്ഥാന യോഗ്യത. പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, നാനോ ടെക്നോളജിയിൽ പ്രവർത്തി/ ഗവേഷണ പരിചയം അഭിലഷണീയം. പ്രായം: 35 വയസ്. വിശദ വിവരങ്ങൾക്ക് www.gectcr.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ റേഡിയോതെറാപ്പി വിഭാഗത്തില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും. ഏറ്റവും കുറഞ്ഞ യോഗ്യത ഈ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000/രൂപ ആണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.
അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ പഴയന്നൂര്‍ ബ്ലോക്കില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പഴയന്നൂര്‍ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ബികോം(ടാലി). കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 21-35 (2022 നവംബര്‍ 1ന് 35 വയസില്‍ കൂടാന്‍ പാടില്ല). പ്രതിദിനവേതനം 600 രൂപ. വെളളപേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തില്‍ ഡിസംബര്‍ 9ന് വൈകീട്ട് 5 മണിക്ക് മുന്‍പ് ലഭിക്കണം.മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.