Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ കുടിയേറ്റം സ്വപ്നം കാണുന്നവരാണോ:എങ്കില്‍ ഈ ഇന്ത്യന്‍ വിദ്യാർത്ഥി പറയുന്നത് കേള്‍ക്കൂ, കഥ മാറി

വിദേശ പഠനത്തിനും ജോലിക്കുമായി മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി ഇന്ത്യക്കാരാണ് യുകെയിലേക്ക് കുടിയേറുന്നത്. ആദ്യകാലങ്ങളില്‍ കുടിയേറിയവർ മികച്ച ജീവിത സാഹചര്യങ്ങള്‍ കെട്ടിപ്പടുത്തത് കൂടുതല്‍ പേരില്‍ പ്രതീക്ഷ നല്‍കുകയായിരുന്നു. ഇതോടെ സമീപകാലത്ത് യുകെ കൂടിയേറ്റം കൂടുതല്‍ ശക്തമായി. എന്നാല്‍ യുകെ തൊഴില്‍ വിപണിയില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാർത്തകള്‍ അത്ര സുഖകരമല്ല.

വലിയ രീതിയിലുള്ള തൊഴില്‍ ക്ഷാമമാണ് യുകെ തൊഴില്‍ വിപണിയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെയുള്‍പ്പെട നേരിട്ട് ബാധിക്കുന്നു. നിയമനങ്ങളില്‍ കമ്പനികള്‍ പ്രാദേശിക തൊഴിലാളികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതും തിരിച്ചടിയുടെ ആക്കം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ശ്രീപ്രണവി സമുദ്രാല എന്ന ഇന്ത്യന്‍ വിദ്യാർത്ഥി ലിങ്കിഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

 job

യുകെയില്‍ ഒരു വിദ്യാർത്ഥി ജോലി നേടുന്നതില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ കൃത്യമായി വിവരിക്കുന്ന ഈ കുറിപ്പ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇതിനോടകം വാർത്തയാക്കി കഴിഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടെങ്കില്‍ ജോലി നേടാമെന്ന സ്വപ്നവുമായി യുകെയിലേക്ക് വിമാനം കയറേണ്ടതില്ലെന്നാണ് കുറിപ്പ് സൂചിപ്പിക്കുന്നത്. സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചതുകൊണ്ട് മറ്റ് നിരവധിയാളുകളും മുന്നോട്ട് വന്നിട്ടുണ്ട്.

2022 ഡിസംബറിൽ മാസ്റ്റർ ഓഫ് സയൻസില്‍ എഡിൻബർഗ് സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ് ശ്രീപ്രണവി സമുദ്രല. വിദേശത്ത് പഠിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവള്‍ വ്യക്തമാക്കുന്നു. വളരെ പെട്ടെന്ന് തന്നെ കോഴ്സിന് ചേരേണ്ടി വന്നതിനാല്‍ വിദ്യാർത്ഥി വായ്പ ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ രണ്ട് ആഴ്ചക്കുള്ളില്‍ തയ്യാറാക്കിയാണ് താന്‍ യുകെയിലേക്ക് വന്നതെന്നാണ് ഉദ്യോഗാർത്ഥി പറയുന്നത്.

യുകെയില്‍ എത്തിയത് മുതല്‍ നിരവധി ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. അനുയോജ്യമായ താമസസൗകര്യം കണ്ടെത്താൻ ഏറെ പാടുപെട്ടു. സാമ്പത്തിക അസ്ഥിരത, ഭാവിയെക്കുറിച്ചുള്ള ഉത്‌ക്കണ്‌ഠ എന്നിവ പഠനകാലത്തുടനീളം അനുഭവിക്കേണ്ടി വന്നു. പഠനത്തിന് ശേഷമായിരുന്നു കൂടുതല്‍ പ്രശ്നങ്ങള്‍. 'ബിരുദം മാത്രമുള്ള ഒരു അന്താരാഷ്‌ട്ര വിദ്യാർത്ഥിയായി ജോലി അന്വേഷിക്കുന്നത് അങ്ങേയറ്റം ഹൃദയഭേദകമാണ്. എനിക്കോ എന്റെ ബിരുദത്തിനോ കഴിവുകൾക്കോ ​​ഒരു വിലയുമില്ല' ശ്രീപ്രണവി കുറിച്ചു.

"ഒരു അന്തർദേശീയ വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് തോന്നുന്നു, ഞങ്ങൾ ഒരുപാട് നഷ്ടങ്ങള. കുടുംബത്തിൽ നിന്ന് അകന്നുനിൽക്കുക, സ്വയം പരിപാലിക്കുക, തളർച്ചയും സമ്മർദ്ദവും കൈകാര്യം ചെയ്യുക, എല്ലാം ബിരുദാനന്തര ബിരുദം ചെയ്യുമ്പോൾ. ഇതെല്ലാം എളുപ്പമല്ല! ഞങ്ങൾ അന്തർദേശീയ വിദ്യാർത്ഥികൾ കഴിവുള്ളവരും കഴിവുള്ളവരും എന്തിനേക്കാളും പ്രതിരോധശേഷിയുള്ളവരുമാണ്. തിരിച്ചുവരാനും കാര്യങ്ങൾ നേടാനുമുള്ള ഞങ്ങളുടെ ദൃഢനിശ്ചയം കുറ്റമറ്റതാണ്," അവർ കൂട്ടിച്ചേർത്തു.

നിരവധി ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചെങ്കിലും ഒടുവില്‍ ശുഭപ്രതീക്ഷയോടെയാണ് ഉദ്യോഗാർത്ഥി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇവിടെയെത്താന്‍ എത്രത്തോളം അധ്വാനിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഇവിടെ തുടരുന്നത്. എല്ലാ ദിവസവും ജോലി അന്വേഷിക്കുന്നു. മികച്ച ഒരു അവസരം ഉടന്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീപ്രണവി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+