സ്മാര്‍ട്ട്‌ഫോണ്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോകുന്നത് ഒരു ശീലമാണോ? എങ്കില്‍ മാറ്റണം, കാരണം ഇതാണ്
സ്മാര്‍ട്ട്‌ഫോണ്‍ നമുക്കെല്ലാം ഇന്ന് അവഗണിക്കാനാവാത്ത കാര്യമാണ്. എവിടെ പോകുമ്പോഴും നമുക്ക് ഫോണ്‍ ആവശ്യമാണ്. നമ്മള്‍ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പോലും ഫോണ്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍ ആ ശീലം മാറ്റാന്‍ റെഡിയായിക്കോളൂ. ശുചിമുറിയില്‍ ഫോണ്‍ കൊണ്ടുപോകുന്നതിലൂടെ വലിയ പ്രശ്‌നങ്ങളാണ് നമ്മളെ തേടിവരാന്‍ പോകുന്നത്.
ആദ്യത്തേത് ശുചിത്വ പ്രശ്‌നം തന്നെയാണ്. ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടുപോകുന്നതിലൂടെ ഏറ്റവും വൃത്തികെട്ട സാധനമായി നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ മാറുകയാണ്. ടോയ്‌ലറ്റ് സീറ്റുകളിലെ നിരവധി ബാക്ടീരിയകളുടെയും, കീടങ്ങളുടെയും വാസ സ്ഥലങ്ങളമായി നിങ്ങളുടെ ഫോണ്‍ അതോടെ മാറും.നോര്‍ഡ് വിപിഎന്നിന്റെ പഠനപ്രകാരം പത്തില്‍ ആറുപേരും ഫോണുകള്‍ വാഷ്‌റൂമില്‍ കൊണ്ടുപോകാറുണ്ടെന്നാണ്.

പല കാര്യങ്ങള്‍ക്കായിട്ടാണ് ഇവര്‍ ഫോണിനെ ഉപയോഗിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 61.6 ശതമാനം പേരും സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിക്കുന്നത് ടോയ്‌ലറ്റില്‍ നിന്നാണെന്ന് പറയുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ സജീവമാകുന്നതും ഈ സമയത്ത് തന്നെയാണ്. എന്നാല്‍ ഇങ്ങനെ അല്ലാത്തവരും ഉണ്ട്. പൊതു കാര്യങ്ങള്‍ മനസ്സിലാക്കുന്നത് 33.9 ശതമാനം ആളുകളാണ്. 24.5 ശതമാനം ആളുകള്‍ ഈ സമയം തന്റെ പ്രിയപ്പെട്ടവരെ വിളിക്കുകയോ, മെസേജ് ചെയ്യുകയോ ആണ് ചെയ്യാറുള്ളത്.
സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും ശാപമാണ്. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ബാക്ടീരിയകളുടെയും, അപകടകരമായ രോഗാണുക്കളുടെയും വാസസ്ഥലമായി മാറുന്നത് അതിനേക്കാള്‍ വലിയ അപകടമാണ്. നമ്മള്‍ ടോയ്‌ലറ്റ് സീറ്റില്‍ ഇരുന്നാണല്ലോ ഫോണ്‍ ഉപയോഗിക്കുന്നത്. ആ സമയത്ത് ബാക്ടീരിയ അടക്കമുള്ള രോഗാണുകള്‍, ഇതിന്റെ പ്രതലത്തിലേക്ക് പ്രവേശിക്കും.
നമ്മുടെ കൈകളിലൂടെയും ഇവ പടരാം. ഒരു ദിവസം മുഴുവന്‍ നമ്മള്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഈ ബാക്ടീരിയ എളുപ്പത്തില്‍ നമ്മുടെ ശരീരത്തിലെ മുഖം, വായ, കണ്ണുകള്‍, മൂക്ക് എന്നിവിടങ്ങളിലെത്തും. അത് എത്രത്തോളം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ.അതേസമയം ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ബാക്ടീരിയ 28 ദിവസം വരെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ നിലനില്‍ക്കും എന്നാണ്. ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ പത്ത് മടങ്ങ് അധികം ബാക്ടീരിയകളെ വഹിക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് സാധിക്കുമെന്ന് ഇന്‍ഫെക്ടഷന്‍ കണ്‍ട്രോള്‍ സ്‌പെഷ്യലിസ്റ്റായ ഡോ ഹ്യൂഗ് ഹെയ്ഡന്‍ പറയുന്നു.
ടച്ച് സ്‌ക്രീനുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ കൊതുകുകള്‍ ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൊതുകുകള്‍ പരുത്തുന്നത് പോലെ മാരകമായ രോഗങ്ങള്‍ ഇവ പടര്‍ത്തും. അതുപോലെ രോഗവാഹകരുമാണ് ഫോണ്‍. ടച്ച് സ്‌ക്രീനില്‍ തൊടുന്നതോടെ രോഗം വരാനുള്ള സാധ്യത വര്‍ധിക്കുകയാണെന്ന് ഹ്യൂഗ് പറഞ്ഞു. അപകടകാരിയായ സ്റ്റാഫിലോക്കസ് ഓറസ് എന്ന പാത്തോജനുകളുടെ കേന്ദ്രമാണ് ടോയ്‌ലറ്റ് സീറ്റുകള്‍. മൂത്രാശയങ്ങളിലെ അണുബാധ, വയറുവേദന, ഭക്ഷ്യവിഷബാധ, ചര്‍മ രോഗങ്ങള്‍ പോലുള്ളവയ്‌ക്കെല്ലാം ഇവ വഴിവെക്കും.












Click it and Unblock the Notifications