നികുതിവിഹിതമായി കേരളത്തിന് 600 കോടി നല്‍കാന്‍ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ
തിരുവനന്തപുരം: കേന്ദ്ര നികുതി വിഹിതമായി സംസ്ഥാനത്തിന് 600 കോടി രൂപ നല്‍കണമെന്ന് പതിനൊന്നാം ധനകാര്യ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച വിവരം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിുണ്ട്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 10,000 കോടി നല്‍കണമെന്നാണ് ധനകാര്യ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിുള്ളത്. ജൂണില്‍ കമ്മീഷന്റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 10ാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് 600 കോടി രൂപ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം അത് പകുതിയായി വെട്ടിക്കുറച്ചു. ഇടക്കാല റിപ്പോര്‍ട്ടില്‍ 600 കോടി രൂപ ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തിനുള്ള വിഹിതം ഇനിയും കൂടുമെന്നാണ് സൂചന. 2000 - 2005 ലേക്കുള്ള ശുപാര്‍ശകളാണ് ഇപ്പോള്‍ നല്‍കുക.
പ്രൊഫ. എം.എ. ഖീസുവിന്റെ നേതൃത്വത്തിലാണ് കമ്മീഷന്‍. ആദായനികുതി, എക്സൈസ്സ് നികുതി , അധിക എക്സൈസ്സ് നികുതി എന്നിവയുടെ ഒരു നിശ്ചിത ശതമാനമാണ് കേരളത്തിന് ലഭിക്കുക. ഒമ്പതാം ധനകാര്യ കമ്മീഷന്‍ റിവന്യു കമ്മി കുറയ്ക്കുന്നതിന് ഗ്രാന്റ് ശുപാര്‍ശ ചെയ്തിരുന്നു. പത്താം കമ്മീഷന്‍ കോര്‍പ്പറേറ്റ് നികുതി വരുമാനത്തിന്റെ 29 ശതമാനം സംസ്ഥാനത്തിന് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതു രണ്ടും കേന്ദ്രം തള്ളിക്കളഞ്ഞിരുന്നു. ഭരണഘടനയില്‍ കേന്ദ്ര നികുതിയുടെ അറ്റാദായ വരുമാന വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതെന്ന് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പത്താം കമ്മീഷന്റെ ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞത്. ഈ ശുപാര്‍ശ പ്രകാരമുള്ള ധനസഹായം പ്രതീക്ഷിച്ചു നടപ്പാക്കിയ ആസൂത്രണ പദ്ധതിക്ക് കേന്ദ്ര തീരുമാനം തിരിച്ചടിയായിരുന്നു. ഇതു മറികടന്ന് 2000 - 2001 ലെ വാര്‍ഷിക പദ്ധതി വിഹിതം 3550 കോടിയായി സംസ്ഥാനം ഉയര്‍ത്തിയിട്ടുണ്ട്. 11ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും കേന്ദ്രം അംഗീകരിച്ചാല്‍ അത് കേരളത്തിന് ഗുണകരമാവുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications