Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 15 എഞ്ചിനീയറിങ് കോളേജുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ 15 എഞ്ചിനീയറിങ് കോളേജുകള്‍ കൂടി തുടങ്ങും. കാര്യവട്ടത്ത് കേരളസര്‍വകലാശാല ആരംഭിക്കുന്ന സ്വാശ്രയ എഞ്ചിനീയറിങ് കോളേജിനു പുറമെയാണിത്.

പുതിയതായി ആരംഭിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ നാലെണ്ണം ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലാണ്. സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് രണ്ട് എഞ്ചിനീയറിങ് കോളേജ് കൂടി ആരംഭിക്കുന്നുണ്ട്.

സഹകരണ അക്കാദമിയുടെ കീഴില്‍ ഒമ്പത് എഞ്ചിനീയറിങ് കോളേജുകളും ഒരു മെഡിക്കല്‍ കോളേജും കേരളത്തില്‍ പുതുതായി തുടങ്ങും. പുതുതായി തുടങ്ങുന്ന ഓരോ എഞ്ചിനീയറിങ് കോളേജിലും 240 സീറ്റും മെഡിക്കല്‍ കോളേജില്‍ 60 സീറ്റുകളുമാണുണ്ടാവുക.

മൊത്തം സീറ്റിന്റെ 10 ശതമാനം വിദേശഇന്ത്യക്കാര്‍ക്കുള്ളതായിരിക്കുമെന്ന് കോ-ഓപ്പറേറ്റീവ് അക്കാഡമി ഫോര്‍ പ്രൊഫണല്‍ എജുക്കേഷന്‍ പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണപിള്ള പറഞ്ഞു. എഞ്ചിനീയറിങ് സീറ്റുകളില്‍ അമ്പതു ശതമാനം മെറിറ്റ് സീറ്റുകളും ബാക്കിയുള്ളത് വിദേശമലയാളികള്‍ക്കായുള്ളവയടക്കം മാനേജ്മെന്റ് ക്വാട്ടയിലുമായിരിക്കും.

മെയില്‍ നടക്കുന്ന അടുത്തമെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശനപരീക്ഷ പുതിയ കോളേജിലെ സീറ്റുകള്‍ക്ക് കൂടിയുള്ളതായിരിക്കുമെന്ന ്ഉണ്ണികൃഷ്ണപിള്ള പറഞ്ഞു.

കോളേജുകള്‍ ഒരു സൊസൈറ്റിക്ക്കീഴിലായാണ് സ്ഥാപിക്കുക. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണെങ്കിലും സ്വയംഭരണാവകാശമുള്ള സൊസൈറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ സഹകരണമന്ത്രിയുമാണ്.

3000 കോടി രൂപയാണ് കോളേജുകള്‍ സ്ഥാപിക്കാനുള്ള ചെലവ്. 14 ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പയിലൂടെ ഈ പണം സമാഹരിക്കുമെന്ന് പിള്ള പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്നും തിരിച്ചുനല്‍കുന്ന തുകയായി 50 കോടി പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കോളേജ് സ്ഥാപിക്കാനുള്ള സ്ഥലം നാട്ടുകാരായ ചിലര്‍ നല്‍കും.

മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് കൊച്ചിയിലാണ്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന 60 ഏക്കര്‍ സ്ഥലത്താണ് കോളേജ് സ്ഥാപിക്കുക. ജൂലൈയില്‍ ക്ലാസുകള്‍ തുടങ്ങും.ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭാഗമായാണ് തത്കാലം കോളേജ് പ്രവര്‍ത്തിക്കുക.

എഞ്ചിനീയറിങ് കോളേജുകള്‍ സ്ഥാാപിക്കുന്നത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+