കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസീം കൊടുങ്കാറ്റില്‍ വെസ്റിന്‍ഡീസ് ഇന്നിംഗ്സ് കടപുഴകി

  • By Staff
Google Oneindia Malayalam News

Vasim Akramആന്റിഗ്വ: വസീം അക്രമിന്റെ തീപാറുന്ന ബൗളിംഗിനു മുന്നില്‍ വെസ്റിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ മുട്ടു മടക്കി. മൂന്നാം ടെസ്റിന്റെ മൂന്നാം ദിവസം റണ്‍ എന്ന നിലയില്‍ ബാറ്റിംഗാരംഭിച്ച വെസ്റിന്‍ഡീസിനെ അക്രമിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ സംഘം വെറും 273 റണ്ണിന് പുറത്താക്കി.

തുടര്‍ന്ന് ബാറ്റിംഗാരംഭിച്ച പാക്കിസ്ഥാന്‍ തകര്‍ച്ചയുടെ പാതയിലാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 157 റണ്ണെടുക്കുന്നതിനിടയില്‍ പാക്കിസ്ഥാന് അഞ്ച് മുന്‍നിരക്കാരെ നഷ്ടപ്പെട്ടു കഴിഞ്ഞു.

ആദ്യ ഇന്നിംഗ്സില്‍ 269 റണ്ണെടുത്ത പാക്കിസ്ഥാനെതിരെ വെസ്റിന്‍ഡീസിന് നാല് റണ്ണിന്റെ ലീഡ് മാത്രമേ നേടാനായുള്ളൂ. തലേ ദിവസത്തെ സ്കോറില്‍ ശിവ്നാരായണ്‍ ചന്ദര്‍പോളും ജിമ്മി ആദംസും ബാറ്റിങ്ങിനെത്തിയപ്പോള്‍ വെസ്റിന്‍ഡീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത് വഖാര്‍ യൂനിസാണ്. മൂന്നാം ദിവസം റണ്ണൊന്നുമെടുക്കുന്നതിനു മുമ്പുതന്നെ ആദംസിനെ യൂനിസ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

പിന്നീടാണ് അക്രമിന്റെ സംഹാരതാണ്ഡവം ആരംഭിച്ചത്. വീശിയടിച്ച വസീം കൊടുങ്കാറ്റില്‍ വെസ്റിന്‍ഡീസ് ബാറ്റിംഗ് നിര ഒന്നാകെ ആടിയുലഞ്ഞു. 89 റണ്ണെടുത്ത ചന്ദര്‍പോളിനും 15 റണ്ണെടുത്ത ഫ്രാങ്ക്ളിന്‍ റോസിനുമല്ലാതെ മറ്റൊരു വെസ്റിന്‍ഡീസ് ബാറ്റ്സ്മാനും അക്രമിനെ നേരിടാനുള്ള ചങ്കുറപ്പുണ്ടായില്ല.

റിഡ്ലി ജേക്കബും കര്‍ട്ലി ആംബ്രോസും പൂജ്യരായി മടങ്ങിയപ്പോള്‍ റിയോണ്‍ കിംഗിന് മൂന്നു റണ്ണും ആര്‍. ശര്‍വണിന് 10 റണ്ണുമെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാനം ചന്ദര്‍പോളും റോസും കൂടി അക്രമിന്റെ കീഴടങ്ങിയതോടെ വെസ്റിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു. അക്രം 61 റണ്ണിന് ആറു വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗാരംഭിച്ച പാക്കിസ്ഥാന്റെ സ്ഥിതിയും ആശാവഹമായിരുന്നില്ല. 68 റണ്ണെടുത്ത ഇന്‍സമാം ഉള്‍ ഹഖും 41 റണ്ണെടുത്ത യൂസഫ് യൂഹാനയുമാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് അല്പമെങ്കിലും മാന്യത നല്‍കിയത്. മുഹമ്മദ് വസീം 21 റണ്ണെടുത്തു. കളി അവസാനിക്കുമ്പോള്‍ യുഹാനക്ക് കൂട്ടായി രണ്ട് റണ്ണെടുത്ത സഖ്ലെയ്ന്‍ മുഷ്താഖാണുള്ളത്.

പാക്കിസ്ഥാന് ഇനി വാലറ്റവും വെസ്റിന്‍ഡീസിന് ഒരിന്നിംഗ്സും കളിക്കാന്‍ രണ്ടു ദിവസവും ബാക്കിയിരിക്കെ പരമ്പരയിലെ അവസാനത്തെ ടെസ്റിന് ഫലമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X