ഫിജി: ബന്ദികളെ കാണാനെത്തിയ റെഡ്ക്രോസ് സംഘത്തെ തടഞ്ഞു
സുവ: ഫിജി പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളായിക്കഴിയുന്ന 31 പേരെ സന്ദര്‍ശിക്കാന്‍ ചെന്ന അന്താരാഷ്ട്ര റെഡ്ക്രോസ് സംഘത്തെ അട്ടിമറിക്കാര്‍ തടഞ്ഞു.
സൈന്യം പാര്‍ലമെന്റിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊടുത്തയക്കുന്നത് തടഞ്ഞതിനും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റിനെതിരായ ആക്രമണത്തിനും തിരിച്ചടിയായാണ് സംഘത്തെ തടഞ്ഞതെന്ന് അട്ടിമറിക്കാരുടെ വക്താവ് പറഞ്ഞു.
മെയ് 19-ന് പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റും ബന്ദികളാക്കിയതിനുശേഷം ദിവസേന റെഡ്ക്രോസ് സംഘത്തിന് പാര്‍ലമെന്റിനകത്ത് കയറാന്‍ അട്ടിമറിക്കാന്‍ അനുമതി നല്‍കിയിരുന്നു. സൈന്യം ഭക്ഷണസാധനം എത്തിക്കുന്നതുവരെ റെഡ്ക്രോസ് സംഘത്തെ ഇനി പാര്‍ലമെന്റിലേക്ക് വിടില്ലെന്ന് വക്താവ് പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള ഒരു ചെക്ക് പോയിന്റില്‍ നിര്‍ത്താതെ പോയ സ്പെയ്റ്റിന്റെ കാറിനുനേരെ സൈന്യം നേരത്തെ വെടിവെച്ചിരുന്നു. വെടിവെച്ചത് ആളറിയാതെയാണെന്ന് സൈന്യം പറയുമ്പോള്‍ സ്പെയ്റ്റിനെ വധിക്കുകയായിരുന്നു സൈന്യത്തിന്റെ പദ്ധതിയെന്നാണ് അട്ടിമറിക്കാര്‍ ആരോപിക്കുന്നത്.
ഈ ആഴ്ച അവസാനത്തോടെ രാജ്യത്ത് ഇടക്കാലസര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനത്തെയും സ്പെയ്റ്റിന്റെവക്താവ് നിരാകരിച്ചു.












Click it and Unblock the Notifications