ശ്രീലങ്കയില്‍ മനുഷ്യബോംബ് പൊട്ടി മൂന്ന് പേര്‍ മരിച്ചു
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോക്കടുത്ത് 14ാം തീയതി ബുധനാഴ്ച്ച രാവിലെ മനുഷ്യബോംബ് പൊട്ടി മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊളംബോയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയുള്ള വട്ടാലയിലാണ് സംഭവം. ബുധനാഴ്ച്ച രാവിലെ ഒമ്പതു മണിക്ക് കത്രുനായകെ വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന ശ്രീലങ്കന്‍ വ്യോമസേനയുടെ ഒരു ബസിനു നേരെ ചാവേര്‍പോരാളി ചാടുകയായിരുന്നു. ചാവേര്‍പോരാളി എല്‍.ടി.ടി.ഇക്കാരനാണെന്ന് കരുതുന്നു.
പരിക്കേറ്റവരില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പെടുന്നു.
കഴിഞ്ഞ ആഴ്ച്ച ഒരു എല്‍.ടി.ടി.ഇയുടെ മനുഷ്യബോംബ് പൊട്ടി ഒരു മന്ത്രിയടക്കം 23 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications