എ.ബി.വി.പി മാര്‍ച്ചില്‍ അക്രമം; പോലീസ് ലാത്തിചാര്‍ജ് നടത്തി
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി.
ലാത്തിചാര്‍ജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ നടത്തിയ കല്ലേറില്‍ ഇരുപതോളം പോലീസുകാര്‍ക്കും പരിക്കേറ്റു. എ.ബി.വി.പി സംസ്ഥാന പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്‍, ദേശീയനിര്‍വാഹക സമിതിയംഗം സിന്ധുമോള്‍ എന്നിവര്‍ പരിക്കേറ്റവരില്‍ പെടുന്നു.
മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ പോലീസിനെ മറികടന്ന് സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികളെ പോലീസ് തടഞ്ഞപ്പോള്‍ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications