കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊല്ലത്ത് പോലീസ് വീണ്ടും ആകാശത്തേക്ക് വെടിവെച്ചു
കൊല്ലം: കൊല്ലം കടപ്പുറത്ത് വാടി മൂത്തകരയില് ഏറ്റുമുട്ടിയ സി.ഐ.ടി.യു-യു.ടി.യു.സി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് വീണ്ടും ആകാശത്തേക്ക് വെടിവെച്ചു.
ഇരുവിഭാഗത്തിന്റെയും കല്ലേറില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് പോലീസ് ആകാശത്തേക്ക് ഒരു വട്ടം വെടി വെച്ചത്.
വെള്ളിയാഴ്ച്ചയും വ്യാഴാഴ്ച്ചയും അക്രമാസക്തരായ സി.ഐ.ടി.യു-യു.ടി.യു.സി (ബി) പ്രവര്‍ത്തകരായ മത്സ്യതൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു.
സംഘര്‍ഷം നടന്ന സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും പോലീസ് പറഞ്ഞു.
മത്സ്യം കയറ്റുന്നതിനെയും ഇറക്കുന്നതിനെയും കുറിച്ചുള്ള തര്‍ക്കമാണ് ഇരുവിഭാഗവും തമ്മില്‍ കഴിഞ്ഞ മൂന്ന് ദിവസമായി സംഘര്‍ഷം നടക്കാന്‍ ഇടയാക്കിയത്.