വിമാനാപകടം: മരണം 55 എന്ന് സ്ഥിരീകരിച്ചു
പട്ന: അലയന്‍സ് എയറിന്റെ ബോയിംഗ് വിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 55 ആണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്നവരില്‍ ഏഴു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ നടന്ന അപകടത്തില്‍ മരിച്ചവര്‍ 61 പേരെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. 52 യാത്രക്കാരും ആറു വിമാനജോലിക്കാരും ഉള്‍പ്പെടെ 58 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 51 പേര്‍ വിമാനത്തിലുണ്ടായിരുന്നവരും നാല് പേര്‍ മറ്റുള്ളവരുമാണെന്ന് വ്യക്തമായിട്ടുണ്ട്.
പട്നയില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ഗര്‍ദനിബാഗിലാണ് അപകടമുണ്ടായത്. ഒരു എഞ്ചിന് തീപിടിച്ചതോടെ വിമാനം ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സുകളുടെ മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.
51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കത്തിക്കരിഞ്ഞ് വികൃതമായ മൃതദേഹങ്ങളില്‍ മിക്കവയും തിരിച്ചറിഞ്ഞിട്ടില്ല.
പി. ബൊപ്പണ്ണ, കെ. രാജഗാരിയ, പ്രാച്ചി രാജ്ഗാരിയ, കെ. രാജഗാരിയ, ആര്‍. രഞ്ജന്‍, ബി. രുംഗ്ത, രാജീവ് സിംഗ് റാണ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. നാലു പേര്‍ക്ക് പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചും മറ്റുള്ളവര്‍ക്ക് സ്വകാര്യ നഴ്സിംഗ് ഹോമില്‍വെച്ചും ചികിത്സ നല്‍കിവരുന്നു.
അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ശരത് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications