വിമാനാപകടത്തില്‍ രക്ഷപ്പെട്ട മൂന്ന് പേരെ ദില്ലിയിലേക്ക് മാറ്റി
ദില്ലി: വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏഴ് പേരില്‍ മൂന്ന് പേരെ ദില്ലിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു പേരെ അപ്പോളോ ഹോസ്പിറ്റിലിലും മറ്റൊരാളെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനായ പി.എന്‍. ഭോപണ്ണയെയും രാജീവ് റാണയെയുമാണ് അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രോഹിത് രഞ്ജനെയാണ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയത്.
വിമാനാപകടത്തില്‍ മരിച്ച 56 പേരില്‍ 52 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.












Click it and Unblock the Notifications