സിസ്റര്‍ പോള്‍സിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോട്ടയം: സിസ്റര്‍ പോള്‍സിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി.
ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഈയിടെ കണ്ട് ഇതു സംബന്ധിച്ച് നിവേദനം നല്‍കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ഇതേ കുറിച്ച് ഉറപ്പുതന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സിബി മാത്യു തകിടിയേല്‍ പറഞ്ഞു.
1987 തൊട്ട് ഒമ്പത് കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. ഈ എല്ലാ മരണങ്ങളും ആത്മഹത്യയായാണ് പോലീസ് ചിത്രീകരിച്ചത്. ഈ സാഹചര്യത്തില്‍ ഒരു വനിതാ പോലീസ് ഓഫീസറെ കൊണ്ട് പോള്‍സി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടതുണ്ട്.
അന്വേഷണത്തില്‍ സഹായിക്കാന്‍ അഞ്ചംഗങ്ങളുടെ ഒരു നിയമസെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് സിബി മാത്യു പറഞ്ഞു.
മാര്‍ച്ച് 18ന് പാലായിലെ ഒരു കോണ്‍വെന്റിലെ കുളിമുറിയില്‍ സിസ്റര്‍ പോള്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് പോള്‍സി മരിച്ചതെന്നാണ് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.












Click it and Unblock the Notifications