കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബീഹാര്‍ മന്ത്രിക്ക് ദാവൂദ് സംഘത്തില്‍ നിന്നും ഭീഷണി
പട്ന : ഒരു കോടി രൂപ കൊടുത്തില്ലെങ്കില്‍ ബീഹാര്‍ ഭക്ഷ്യ മന്ത്രി പൂര്‍ണ്ണമാസി രാമിനെയുംകുടുംബത്തെയും വധിക്കുമെന്ന് ദാവൂദ് സംഘത്തിലെ അംഗമാണെന്ന് അവകാശപ്പട്ടുകൊണ്ട് ഒരു അജ്ഞാതന്‍ മന്ത്രിയുടെ വസതിയില്‍ ഫോണ്‍ ചെയ്തു.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മുംബൈയില്‍ നിന്നുള്ള ഫോണ്‍ സന്ദേശം ആദ്യമെത്തിയത്. അപ്പോള്‍ പൂര്‍ണ്ണമാസി വീട്ടിലുണ്ടായിരുന്നില്ല. ഫോണെടുത്ത മന്ത്രിയുടെ ഭാര്യയെ അജ്ഞാതന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
ജൂലൈ 27 വ്യാഴാഴ്ച ബാഗയിലുള്ള മന്ത്രിയുടെ വസതിയിലേക്കും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആഭ്യന്തരവകുപ്പ് കമ്മീഷണര്‍ക്കും പട്ന പൊലീസ് സൂപ്രണ്ടിനും നല്‍കിയ കത്തില്‍ പറയുന്നു.