കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹിമാചല്‍ പ്രദേശില്‍ വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം
സിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരണമടഞ്ഞതായി കരുതുന്നു. ദില്ലിയില്‍ നിന്നും കുളുവിനടുത്തുള്ള ബുട്നാറിലേക്ക് പോവുകയായിരുന്ന ഏരിയല്‍ സര്‍വീസസിന്റെ ബി 200 സൂപ്പര്‍ കിംഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
ബുട്നാറില്‍ ഉച്ച തിരിഞ്ഞ് 1.40 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ലക്ഷ്യ സ്ഥാനത്തിന് 20 കി .മീ . പി റകില്‍ ഘുന്‍ഗി മലനിരകളില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു.
രണ്ട് ജോലിക്കാരും മൂന്ന് ഡോക്ടര്‍മാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മോശമായ കാലാവസ്ഥയും കാഴ്ചക്കുറവുമായിരിക്കാം അപകടകാരണമെന്നറിയുന്നു.
കു ളുവില്‍നിന്നും തെരച്ചില്‍ രക്ഷാസംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്കു കുതിച്ചിട്ടുണ്ട്.