Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലികോം ചട്ടപ്പടി സമരം ശക്തിപ്പെടുത്തും

ദില്ലി: ശമ്പളവര്‍ധനവും ഉദ്യോഗക്കയറ്റവും നീണ്ടുപോവുന്നതിനെതിരെ ടെലികോം എഞ്ചിനീയര്‍മാര്‍ നടത്തിവരുന്ന ചട്ടപ്പടി സമരം ശക്തിപ്പെടുത്താന്‍ ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് സര്‍വീസസ് അസോസിയേഷന്‍ തീരുമാനിച്ചു.

അതിനിടെ ടെലികോം വകുപ്പ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ടെലികോം ജീവനക്കാര്‍ നടത്തിയ രണ്ടു ദിവസത്തെ പണിമുടക്ക് ചില സംസ്ഥാനങ്ങളില്‍ ടെലികോം മേഖലയെ സ്തംഭിപ്പിച്ചു. ഇടതുപക്ഷ സംഘടനകള്‍ നടത്തിയ സമരം പ്രധാനമായും കേരളത്തിലും പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ബാധിച്ചത്.

കേരളത്തില്‍ ട്രങ്ക് കോള്‍ ബുക്കിങ് സംവിധാനം തകരാറിലായി. പലയിടത്തും ഫോണ്‍ബില്‍ തുക സ്വീകരിച്ചില്ല.

എഞ്ചിനീയര്‍മാര്‍ ചട്ടപ്പടി സമരം ശക്തിപ്പെടുത്തുന്നതോടെ അത് ടെലികോം മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ആഗസ്ത് 10 വ്യാഴാഴ്ച മുതല്‍ സമരം നടത്തിവരുന്ന എഞ്ചിനീയര്‍മാര്‍ ആഗസ്ത് 28 തിങ്കളാഴ്ച തൊട്ട് സമരം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ടെലികോം മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനു മുമ്പ് മാറ്റിവെച്ച ശമ്പളവര്‍ധനയും ഉദ്യോഗക്കയറ്റവും നല്‍കണമെന്നാണ് എഞ്ചിനിയേഴ്സ് അസോസിയേഷന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+