ഡി.ജി.പിമാര്‍ക്ക് മാറ്റം; ശാസ്ത്രി വിരമിച്ചേക്കും
തിരുവനന്തപുരം : ഡി.ജി.പി ബി.എസ്. ശാസ്ത്രിയെ ഹോം ഗാര്‍ഡ്സ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഫയര്‍ സര്‍വീസസ് കമാന്‍ഡന്റ് ജനറലായി നിയമിച്ചു. ക്രമസമാധാന പാലനത്തിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതിന്റെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ ശാസ്ത്രി അനുമതി ചോദിച്ചു.
ക്രമസമാധാനപാലത്തിന്റെ ചുമതല അഡീഷണല്‍ ഡി.ജി.പി പി.ആര്‍.ചന്ദ്രന് നല്‍കി. ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലായ ഡി.ജി.പി ജോസഫ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ട ശേഷം ആ സ്ഥാനത്താണ് ശാസ്ത്രിയെ നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ കേരള പൊലീസിന്റെ തലപ്പത്ത് ഡി.ജി.പി റാങ്കിലുള്ളവര്‍ ഇല്ലാത്ത അവസ്ഥയാണ്.
നിര്‍ബന്ധിത അവധി കഴിഞ്ഞെത്തിയപ്പോഴാണ് ശാസ്ത്രിക്ക് സ്ഥാനമാറ്റം നല്‍കിയിത്. വിരമിക്കാന്‍ ഏഴ് മാസം കൂടി ബാക്കിയുള്ളപ്പോഴാണ് ശാസ്ത്രി വിരമിക്കാന്‍ അനുമതി തേടിയിരിക്കുന്നത്. പുതിയ ജോലിയില്‍ ഉടന്‍ പ്രവേശിക്കുമെങ്കിലും അനുമതി ലഭിച്ചാലുടന്‍ വിരമിക്കുമെന്ന് ശാസ്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് പൊലീസ് വനിതാ സെല്‍ സൂപ്രണ്ടായി പി.ശാന്താറാം എസ്.പി യെയും പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായി എസ്.പി അനില്‍കാന്തിനെയും മാറ്റി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications