സൗദിയില്‍ മലയാളിയെ അടിച്ചുകൊന്നു
ആലപ്പുഴ: സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന കാവാലം പീടികപറമ്പില്‍ തോമസിനെ (43) അടിച്ചുകൊന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഭാര്യയോടും മക്കളോടുമൊപ്പം സൗദിയില്‍ താമസിക്കുകയായിരുന്ന തോമസ് അല്‍കോബാറിലെ സാദ് ട്രേഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയായിരുന്നു .
ആഗസ്ത് 22 ചൊവാഴ്ച്ച നൈറ്റ് ഡ്യൂട്ടിക്ക് പോയതായിരുന്നു തോമസ്. വൈകിയേ വരികയുള്ളൂവെന്ന ്തോമസ് വീട്ടില്‍ വിളിച്ചുപറഞ്ഞു. പിറ്റേ ദിവസം സര്‍ക്കാര്‍ ആശുപത്രി ലബോട്ടറിയില്‍ ജോലി ചെയ്യുന്ന ആന്‍സി തിരിച്ചുവന്നപ്പോള്‍ അറിയുന്നത് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തോമസിന്റെ മൃതദേഹം കിടക്കുന്നുണ്ടെന്നാണ്.
കമ്പനിയിലെ കാവല്‍ക്കാരനായ ഒരു അമേരിക്കക്കാരന്‍ തോമസിനെ മുറിയില്‍ വിളിച്ചുകൊണ്ടുപോയി വാതിലടച്ചെന്നും പിന്നീട് മര്‍ദനത്തിന്റെയും കരച്ചിലിന്റെയും ശബ്ദമാണ് കേള്‍ക്കാനിടയായതെന്നും ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്‍ പറഞ്ഞു. കമ്പനിയുടെ പുറത്ത് മൃതദേഹം ഏറെ നേരം കിടന്നിരുന്നു. പിന്നീടാണ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കക്കാരനായ കാവല്‍ക്കാരനെ പൊലീസ് അറസ്റുചെയ്തു.
സൗദിയില്‍ 18 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു തോമസ്. മൃതദേഹം എത്തിക്കുന്നതിന് രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ചീഫ് സെക്രട്ടറി. തിരുവനന്തപുരത്തെ വിദേശസെല്‍, റിയാദി എംബസി അംബാസിഡര്‍ എന്നിവര്‍ക്ക് ബന്ധുക്കള്‍ അപേക്ഷനല്‍കിയിട്ടുണ്ട്. സൗദി രാജാവിന് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications