കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഭൂകമ്പം

  • By Staff
Google Oneindia Malayalam News

കാരഡ്: പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെയും ഗോവയുടെയും ചില ഭാഗങ്ങളില്‍ സപ്തംബര്‍ അഞ്ച് ചൊവാഴ്ച രാവിലെ അനുഭവപ്പെട്ട ഭൂകമ്പം ആശങ്കയ്ക്കു കാരണമായി.

ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ വസ്തുവകകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

ഭൂചലനത്തിന്റെ ഫലമായി ദെബെവാഡി താലൂക്കിലെ സന്‍ബൂര്‍, കസ്നി ഗ്രാമങ്ങളിലെ ഏകദേശം എല്ലാ വീടുകളിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോലാപ്പൂര്‍, സതാര, സാംഗ്ലി, മുംബൈ, താനെ തുടങ്ങിയിടങ്ങളിലും ഭൂകമ്പത്തിന്റെ അലയൊലികളുണ്ടായി. ഭൂചലനമുണ്ടായ ഉടനെ തന്നെ ഭയചകിതരായ ജനങ്ങള്‍ തങ്ങളുടെ വീടുകള്‍ക്ക് പുറത്തേയ്ക്കോടി.

കോയ്ന അണക്കെട്ടുമായി ബന്ധപ്പെട്ടാണ് നാലു ഘട്ടങ്ങളുള്ള ഭൂകമ്പമുണ്ടായതെന്നാണ് വിലയിരുത്തല്‍. രാവിലെ 6:02നുണ്ടായ ആദ്യ ഘട്ടം റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പടുത്തി. റിച്ചര്‍ സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയ രണ്ടാം ഘട്ടം 6.08നും 2.4 രേഖപ്പെടുത്തിയ മൂന്നാം ഘട്ടം 6:13നും അനുഭവപ്പെട്ടു. രാവിലെ 9:17നുണ്ടായ അവസാനഘട്ടം റിച്ചര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തി.

കോയ്ന അണക്കെട്ടില്‍ വിള്ളല്‍ രൂപപ്പെട്ടതായുള്ള വാര്‍ത്തകള്‍ ജനങ്ങളെ ആശങ്കാകുലരാക്കി. ഇത് ശരിയാണോ എന്നറിയാനുള്ള പരിശോധന തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X