സേഫ് കൊച്ചിയിലെത്തി
കൊച്ചി: ദക്ഷിണാഫ്രിക്കയും വിദൂരപൂര്‍വ ദേശങ്ങളുമായുള്ള വാര്‍ത്താവിനിമയത്തില്‍ നാഴികകല്ലാകുന്ന സേഫ് (സൗത്ത് ആഫ്രിക്ക ആന്റ് ഫാര്‍ ഈസ്റ്) ഒപ്റ്റിക് ഫൈബര്‍ കേബിള്‍ ശൃംഖല കൊച്ചിയിലെത്തി. കാക്കനാട്ടുള്ള വിഎസ് എന്‍എല്ലിന്റെ ഗേറ്റ് വേയുമായി കേബിള്‍ ശൃംഖലയെ ബന്ധിപ്പിക്കും.
മധ്യപൂര്‍വേഷ്യയെയും യൂറോപ്പിനെയും കോര്‍ത്തിണക്കുന്ന സീമിവി-3 ശൃംഖലയുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ ചെയ്തിരുന്നു.
സമുദ്രത്തിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള സേഫ് കേബിള്‍ ശൃംഖല കൊച്ചിയില്‍ ചെറായി ബീച്ചിലാണ് കരയിലേക്ക് കടക്കുന്നത്. കൊച്ചി കൂടാതെ കേപ് ടൗണ്‍, ഡര്‍ബന്‍, മൗറീഷ്യസ്, പെനാംഗ്, റിയൂണിയന്‍ എന്നിവിടങ്ങളിലാണ് സേഫ് ശൃംഖല വാര്‍ത്താവിനിമയത്തിനുള്ള ഗേറ്റ് വേകളുമായി ബന്ധം സ്ഥാപിക്കുന്നത്.
ചെറായിയില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയുള്ള കാക്കനാട്ടുള്ള വിഎസ്എന്‍എല്‍ ഗേറ്റ്വേയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്ന ജോലി ബുധനാഴ്ച ആരംഭിച്ചു. ഐടിഐ ലിമിറ്റഡിനാണ് കേബിള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല. ചെറായി ബീച്ചില്‍ നടന്ന ചടങ്ങ് ഐടിഐ ലിമിറ്റഡ് ജനറല്‍ മാനേജര്‍ പി.കെ.ബന്ദോപാധ്യായ ഉദ്ഘാടനം ചെയ്തു. ഡോ. എം.എം.കുട്ടപ്പന്‍ എംഎല്‍എ, വിഎസ്എന്‍എല്‍ സീനിയര്‍ മാനേജര്‍ എ.എസ്. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications