കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് യുഗത്തില്‍ മുഹൂര്‍ത്ത പൂജയും കച്ചവടവും ചടങ്ങുകള്‍ മാത്രം

  • By Staff
Google Oneindia Malayalam News

മുംബൈ: വിവരസാങ്കേതികതയും ഇന്റര്‍നെറ്റ് വിപ്ലവവും കച്ചവടത്തിന്റെ രീതികള്‍ മാറ്റി മറിച്ചതോടെ വര്‍ഷങ്ങളായി നടത്തി വരുന്ന മുഹൂര്‍ത്ത കച്ചവടവും കണക്കുബുക്ക് പൂജയും വെറും ചടങ്ങുകള്‍ മാത്രമാകുന്നു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തുടക്കം മുതല്‍ അടുത്ത കാലം വരെ പ്രത്യേക ചടങ്ങുകളോടെ നടത്തിപ്പോന്ന മുഹൂര്‍ത്ത കച്ചവടം ഈ വര്‍ഷവും ചടങ്ങിനു മാത്രം നടന്നു. എന്നാല്‍ കണക്ക് ബുക്കുകള്‍ പൂജവയ്ക്കുന്ന ചടങ്ങായ ചോപ്ഡപൂജ കച്ചവട ലോകം മറന്ന മട്ടാണ്.

ദീപാവലിയോടനുബന്ധിച്ച് പുതുവര്‍ഷാരംഭമായ സംവാതിന്റെ തുടക്കത്തില്‍ നടത്തുന്ന പ്രത്യേക പൂജയാണ് ചോപ്ഡ.

ഇന്റര്‍നെറ്റിലൂടെ ഓഹരിക്കച്ചവടവും കംപ്യൂട്ടര്‍ നിയന്ത്രിത അക്കൗണ്ടിംഗ് സംവിധാനവും നിലവില്‍ വന്നതോടെ മുഹൂര്‍ത്ത കച്ചവടവും ചോപ്ഡ പൂജയും പ്രായോഗികമല്ലെന്ന നിലപാടിലാണ് ഓഹരിദല്ലാള്‍മാരും കച്ചവടക്കാരും. എങ്കിലും പഴയൊരു ആചാരത്തിന്റെ ഓര്‍മ്മ പുതുക്കലെന്നോണം ഇവ രണ്ടും പേരിനു നടത്തി സംതൃപ്തിയടയുകയാണ് ദല്ലാള്‍മാരും കച്ചവടക്കാരും.

എന്നാല്‍ മുഹൂര്‍ത്ത കച്ചവടത്തെ ചരിത്രസ്മാരകമായി സംരക്ഷിക്കാനാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെ തീരുമാനം. മുഹൂര്‍ത്ത കച്ചവടം എല്ലാവര്‍ഷവും നടത്തുമെന്ന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രസിഡന്റ് ആനന്ദ് രാഥി ഒക്ടോബര്‍ 26 വ്യാഴാഴ്ച പറഞ്ഞു. മുഹൂര്‍ത്ത കച്ചവടം വര്‍ഷങ്ങളായി തുടരുന്ന ചടങ്ങാണെന്നും കച്ചവടക്കാര്‍ക്ക് അതിനോട് വികാരപരമായ ബന്ധമുണ്ടെന്നും റാഥി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇതിനെ എക്കാലവും സംരക്ഷിക്കാനാണ് ഞങ്ങളുടെ തീരുമാനം- രാഥി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X