കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തദാനസേനക്ക് ഐഎംഎ കര്‍മപദ്ധതി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും ജനകീയ രക്തദാനസേന രൂപീകരിക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കര്‍മപദ്ധതി ആവിഷ്കരിച്ചു. ഡിവിഷന്‍ തിരിച്ച് രക്തഗ്രൂപ്പ് നിര്‍ണയം നടത്തി സാമൂഹ്യപ്രവര്‍ത്തകരുടെയും ജനനേതാക്കളുടെയും സഹകരണത്തോടെ രക്തദാന സന്നദ്ധസേന രൂപീകരിക്കാനാണ് പദ്ധതി.

അടിയന്തിരഘട്ടങ്ങളില്‍ രോഗികള്‍ക്ക് രക്തം ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് ഐഎംഎ രൂപം നല്‍കുന്നത്. രക്തഗ്രൂപ്പ് തിരിച്ച് ലിസ്റുണ്ടാക്കി ഓരോ ഡിവിഷനിലും ഐഎംഎ ഡോക്ടര്‍മാരോ സാമൂഹ്യപ്രവര്‍ത്തകരോ സൂക്ഷിക്കാനും അടിയന്തിരമായി രക്തം വേണ്ടിവരുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ഐഎംഎ തീരുമാനിച്ചു. ഇതിനായി കൊച്ചി നഗരസഭയുടെ സഹകരണം തേടുമെന്നും ഐഎംഎ പ്രസിഡന്റായി ചുമതലയേറ്റു ഡോ.പ്രദീപ്കുമാര്‍ വ്യക്തമാക്കി. ഈ പദ്ധതിയുടെ മുഖ്യചുമതല ഐഎംഎ രക്തബാങ്കിനായിരിക്കും.

കൂടുതല്‍ പേര്‍ രക്തദാനത്തിനായി മുന്നോട്ടുവരുമെന്നും ഇതിന് സന്നദ്ധരായവരുടെ എല്ലാവരുടെയും വിശദവിവരങ്ങള്‍ ഐഎംഎയുടെ വെബ്സൈറ്റില്‍ ലഭ്യമായിരിക്കുമെന്നും സെക്രട്ടറി ഡോ.വിനോദ് ബി.നായര്‍ പറഞ്ഞു.

ശനിയാഴ്ച മുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കും. ഐഎംഎകൊച്ചിന്‍.കോം എന്ന വിലാസത്തില്‍ എല്ലാ ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ ലഭ്യമാവും. ഡിവിഷന്‍ തിരിച്ചുള്ള രക്തദാനസേനയുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ഐഎംഎയുടെ മറ്റ് കര്‍മപദ്ധതികളുടെ പൂര്‍ണരൂപവും സൈറ്റില്‍ ഉള്‍പ്പെടുത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X