കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്സ് സ്വതന്ത്ര വ്യാപാര മേഖലയാകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി കയറ്റുമതി സംസ്കരണ മേഖല( സെപ്സ്) സ്വതന്ത്രമേഖലയാകുന്നു. നവംബര്‍ ഒന്ന് ബുധനാഴ്ച മുതലാണ് ഇത് സ്വതന്ത്രവ്യാപാര മേഖലയാകുന്നത്. കയറ്റുമതി മേഖലകളുടെ സംസ്കരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് സെപ്സില്‍ നടപ്പാകുന്നത്.

ചൈനയിലെ സ്വതന്ത്രവ്യാപാര മേഖലകളുമായി രാജ്യത്തെ കയറ്റുമതി സംസ്കരണമേഖലകളെ മത്സരയോഗ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെപ്സിന് പുതിയ പദവി കൈവന്നിരിക്കുന്നത്. കയറ്റുമതി നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കപ്പെടുമെന്നുള്ളതാണ് ഇതു കൊണ്ടുള്ള നേട്ടം. വ്യാവസായികമായി സെപ്സ് അഭിവൃദ്ധിപ്പെടാന്‍ ഇതിടയാക്കുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ.

സ്വതന്ത്രമേഖലയാകുന്നതോടെ സ്വതന്ത്രമായ ഭരണസംവിധാനവും സെപ്സില്‍ നിലവില്‍ വരും. മൊത്തം മേഖലയുടെ നിയന്ത്രണത്തിന് ഇനി മുതല്‍ ഒരു തലവന്‍ മാത്രമാണുണ്ടാവുക. സര്‍ക്കാരുമായി എല്ലാ കാര്യങ്ങള്‍ക്കും ബന്ധപ്പെടേണ്ട സ്ഥാനത്ത് കാര്യക്ഷമമായ ഏകജാലക സംവിധാനം നടപ്പാക്കും. ജലം ,വൈദ്യുതി തുടങ്ങിയവയുടെ ഉല്‍പാദനത്തിനും യൂണിറ്റുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവും. തൊഴില്‍ നിയമങ്ങളിലും കാര്യമായ മാറ്റം വരും. സ്വതന്ത്രവ്യാപാര മേഖലയില്‍ സമരങ്ങള്‍ അനുവദനീയമല്ല. മേഖലയുടെ തലവനുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം.

ഈ വര്‍ഷം 300 കോടി രൂപയായിരുന്ന വിറ്റു വരവ് സ്വതന്ത്ര വ്യാപാര മേഖലയാകുന്നതോടെ 500 കോടി കവിയുമെന്നാണ് പ്രതീക്ഷ. തൊഴിലവസരങ്ങളിലും കാര്യമായ വര്‍ദ്ധനയുണ്ടാകും.

1986 ല്‍ കാക്കനാട്ട് ആരംഭിച്ച കയറ്റുമതി മേഖലയില്‍ നിന്നുള്ള 99 ശതമാനം ഉല്പന്നങ്ങളും വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുകയാണ്. ഒരു ശതമാനം ഉല്പന്നങ്ങള്‍ ഡ്യൂട്ടി അടച്ച് ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X