Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിയം വില കുറയ്ക്കണമെന്ന് മമത വീണ്ടും

ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് താന്‍ വീണ്ടും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് മമതാ ബാനര്‍ജി. ന വംബര്‍ രണ്ട് ബുധനാഴ്ച ക്യാബിനറ്റ് യോഗത്തില്‍ താന്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചെന്ന് മമത വാര്‍ത്താലേഖകരെ അറിയിച്ചു.

എന്നാല്‍ ക്യാബിനറ്റ് യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഇല്ലായിരുന്നുവെന്നാണ് ഇതേപ്പറ്റി മന്ത്രി പ്രമോദ് മഹാജന്റെ പ്രതികരണം.

ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയോട് താന്‍ ഇക്കാര്യം സംസാരിച്ചുവെന്നും ഇതേപ്പറ്റി തീരുമാനമെടുക്കാന്‍ അദ്ദേഹം സാവകാശം ചോദിച്ചുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില ഉയര്‍ന്നതിന്റെ അനന്തര ഫലങ്ങള്‍ ഒഴിവാക്കാന്‍ താന്‍ ധനകാര്യമന്ത്രിയുടെ മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും മമത അവകാശപ്പെട്ടു.

ഇക്കഴിഞ്ഞ സപ്തംബര്‍ 29 നാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതില്‍ പ്രതിഷേധിച്ച് മമതാ ബനര്‍ജി മന്ത്രി സ്ഥാനം രാജി വച്ചിരുന്നു. പിന്നീട് ഈ തീരുമാനം പുനപരിശോധിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്‍മേല്‍ അവര്‍ രാജി പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ ഇത് രണ്ടാം തവണയാണ് കേന്ദ്ര ക്യാബിനറ്റ് മമതയുടെ ആവശ്യം ചര്‍ച്ച ചെയ്യാതെ പിരിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+