കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്‍സാറ്റ് 2-ബി ഉപഗ്രഹം ഉപയോഗശൂന്യമാകുന്നു
ബാംഗ്ലൂര്‍ : ഇന്ത്യയുടെ വിവിധോദേശ്യ ഉപഗ്രഹമായ ഇന്‍സാറ്റ് 2-ബി നിയന്ത്രണപരിധിക്ക് പുറത്തായി. ദീര്‍ഘദൂര ടെലിഫോണ്‍ സംവിധാനത്തെ ഇത് ബാധിച്ചേക്കാം.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നരത്തോടെയാണ് ഉപഗ്രഹം നിയന്ത്രണപരിധിക്ക് പുറത്തായതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 1993 ജൂലായില്‍ വിക്ഷേപിച്ച ഉപഗ്രഹം ഇതോടെ ഉപയോഗശൂന്യമായിരിക്കുകയാണ്. ഏഴ് വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി.
ടെലികോം വകുപ്പിന് ഇന്‍സാറ്റ് 2-ബിയുടെ സേവനം വാടകയ്ക്ക് നല്‍കിയിരുന്നു. അതിനാല്‍ ദീര്‍ഘദൂര ടെലിഫോണ്‍ സര്‍വീസുകള്‍ തകരാറിലാവാന്‍ ഇത് കാരണമായേക്കും എന്ന് കരുതുന്നു. ദൂരദര്‍ശന്‍, കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, പിടിഐ പോലുള്ള വാര്‍ത്താ ഏജന്‍സികള്‍, അന്റാര്‍ട്ടിക്കയിലുള്ള ഇന്ത്യയുടെ കേന്ദ്രം എന്നിവയും ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി വരികയായിരുന്നു.