Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി വീട്ടമ്മയ്ക്കു നേരെ വധശ്രമം

ബാംഗ്ലൂര്‍ : മേരിമോള്‍ ജേക്കബ് എന്ന മലയാളി വീട്ടമ്മ കത്തിമുനയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നു വരുന്ന കൊലപാതക പരമ്പരയില്‍ മേരിയുടെ പേരും ചേര്‍ക്കപ്പെടുമായിരുന്നു.

നവംബര്‍ ആറ് തിങ്കളാഴ്ച അലക്കാനിട്ട തുണികള്‍ എടുക്കാനായി പുറത്തേക്കറിങ്ങിയ മേരി കണ്ടത് വീട്ടുപടിക്കല്‍ നില്‍ക്കുന്ന അപരിചിതരായ രണ്ട് ചെറുപ്പക്കാരെയാണ്. ഏതോ കമ്പനിയില്‍ നിന്നും ഉപഭോക്താക്കളുടെ കണക്കെടുക്കാനാണ് തങ്ങള്‍ എത്തിയതെന്നാണ് ആദ്യം അവര്‍ പറഞ്ഞത്.

പെട്ടെന്ന് അതിലൊരാള്‍ കത്തി മേരിയുടെ കഴുത്തിന് നേരെ നീട്ടി. വിറച്ചുപോയെങ്കിലും പെട്ടെന്ന് തന്നെ കത്തി തട്ടിതെറിപ്പിച്ച് മേരി പുറത്തേക്ക് ഇറങ്ങി ഓടി എന്നാല്‍ വാതില്‍ക്കലും ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. അക്രമിയെയും തട്ടിമാറ്റി ഓടിയതെങ്ങനെയെന്ന് മേരിക്ക് ഇപ്പോഴും വ്യക്തമല്ല.

മേരിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. ഇതിനിടയില്‍ പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്ന മറ്റൊരാള്‍ അക്രമികളുടെ നേരെ കല്ലെറിഞ്ഞു. എന്നാല്‍ ഇയാളും അക്രമിസംഘത്തില്‍ പെട്ടയാളാണെന്ന് അനുമാനിക്കപ്പെടുന്നു. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്വന്തം കൂട്ടരെ കല്ലെറിഞ്ഞ ഇയാള്‍ സംഭവത്തിന് ശേഷം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

ചിറ്റൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഏതാനും മാസം മുമ്പ് തടവ് ചാടിയ ദണ്ഡുപാളയം എന്നറിയപ്പെടുന്ന സംഘത്തിന്റെ ശ്രമമാണ് ഇതുമെന്ന് കരുതപ്പെടുന്നു.ബാംഗ്ലൂര്‍ നഗരത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കൊലപാതക പരമ്പരയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+