കേരള സര്‍ക്കാരിന്റെ കോണ്‍സല്‍ രാജിവെച്ചു
ദില്ലി: അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനുമായുള്ള അഭിപ്രായ ഭിന്നത കാരണം സുപ്രീം കോടതിയിലെ കേരള സര്‍ക്കാര്‍ സ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്തുനിന്ന് അഡ്വ.മാലിനി പൊതുവാള്‍ രാജിവെച്ചു.
അഡ്വക്കേറ്റ് ജനറല്‍ വിവേചനപരമായ നിലപാട് സ്വീകരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് മാലിനി രാജിക്കത്തില്‍ പറയുന്നു. ആത്മാഭിമാനത്തോടെയും അന്തസ്സോടെയും കൃത്യനിര്‍വഹണം നടത്താനാവാത്ത സ്ഥിതിയാണുള്ളതെന്നും മാലിനി നവംബര്‍ 10 വെള്ളിയാഴ്ച ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗിനയച്ച രാജിക്കത്തിലുണ്ട്.
സുപ്രീം കോടതിയില്‍ കേരളത്തിന്റെ കേസുകള്‍ വിഭജിച്ചു നല്കുന്നതില്‍ വിവേചനമുണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറലിനെതിരേ ഹര്‍ജി നല്കേണ്ടി വന്നു. മുല്ലപ്പെരിയാര്‍ കേസ് വാദിക്കുന്നതില്‍ നിന്നൊഴിവാക്കിയതും സംസ്ഥാന സര്‍ക്കാരില്‍ നിന്നു കിട്ടേണ്ട ഫീസ് തടഞ്ഞുവെച്ചതും ഉള്‍പ്പടെ കൂടുതല്‍ പ്രകോപനപരമായ പെരുമാറ്റമാണ് പിന്നീട് എജിയില്‍ നിന്നുണ്ടായതെന്ന് മാലിനി ആരോപിച്ചു.
1997ലാണ് മാലിനി പൊതുവാള്‍ കേരള സര്‍ക്കാരിന്റെ സുപ്രീം കോടതി സ്റാന്‍ഡിങ് കോണ്‍സലായി നിയമിതയായത്. മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ചപ്പോള്‍ സര്‍ക്കാര്‍ അത് വീണ്ടും നീട്ടി നല്കിയിരുന്നു. പുതുക്കിയ കാലവധിയില്‍ ഏഴു മാസം മാത്രം പിന്നിട്ടപ്പോഴാണ് മാലിനിയുടെ രാജി.












Click it and Unblock the Notifications