Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കുടുംബത്തിലെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ചു

നാഗര്‍കോവില്‍: കൊല്ലത്ത് ഓയൂരില്‍ നിന്ന് തിരുച്ചെന്തൂര്‍ ക്ഷേത്രദര്‍ശനത്തിനു പോയ നാലംഗ കുടുംബത്തിലെ മൂന്നു പേര്‍ തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു.

ഓയൂര്‍ മന്ദിരത്തില്‍ രാജേന്ദ്രപ്രസാദ്(58), ഭാര്യ സുധ(45), മകന്‍ സുജു ആര്‍.പ്രസാദ്(22) എന്നിവരാണ് മരിച്ചത്. മകള്‍ മഞ്ജു(24) തലയ്ക്കും കൈയ്ക്കും പരിക്കുകളോടെ നാഗര്‍കോവില്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ്.

തിരുനെല്‍വേലി ദേശീയപാതയില്‍ പണകുടിയ്ക്കടുത്ത് ശിവകാമിപുരത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറും സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നവംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്കായിരുന്നു അപകടം.

ഇടിയെത്തുടര്‍ന്ന് കാര്‍ ബസ്സിനുള്ളിലേക്ക് കയറി. മൂന്നു പേരും തല്‍ക്ഷണം മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മകള്‍ മഞ്ജുവിന്റെ വിവാഹനിശ്ചയത്തെ തുടര്‍ന്ന് തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ നേര്‍ച്ച തൊഴാന്‍ പോകുമ്പോഴാണ് രാജേന്ദ്രപ്രസാദും കുടുംബവും അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഞ്ജു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിനിരയായവരെ തിരിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+