Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രിയയില്‍ തീവണ്ടിക്ക് തീപിടിച്ച് 170 മരണം..?

വിയന്ന: ആസ്ത്രിയയില്‍ ഒരു തുരങ്കത്തില്‍ വെച്ച് തീവണ്ടിക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് 170 പേര്‍ മരിച്ചതായി ഭയക്കുന്നു. തീവണ്ടിയില്‍ 180ഓളം പേരാണുണ്ടായിരുന്നത്. എട്ടു പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

വിയന്നയ്ക്കു 80 കിലോമീറ്റര്‍ അകലെയുള്ള കപ്രൂണിലെ കിറ്റ്സ്റീന്‍ഹോണ്‍ പര്‍വതനിരകള്‍ക്കടിയിലൂടെ പോകുന്ന തുരങ്കത്തിനുള്ളില്‍ വെച്ചാണ് തീവണ്ടിക്ക് തീ പിടിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ദുരന്തം നടന്നത്.

മൂന്നു മണിക്കൂറോളം തീവണ്ടിയില്‍ തീ കത്തിക്കൊണ്ടിരുന്നുവെന്ന് കപ്രൂണ്‍ മേയര്‍ നോര്‍ബെര്‍ട്ട് കാള്‍സ്ബോയെക്് പറഞ്ഞു. അതോടെ തുരങ്കത്തിനുള്ളില്‍ മുഴുവന്‍ പുകപടലം നിറയുകയായിരുന്നു. ശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടിയാണ് ആളുകള്‍ മരിച്ചതെന്ന് കരുതുന്നു.

13 ഹെലികോപ്റ്ററുകളും 200ഓളം ആളുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ തീവണ്ടിയെ സമീപിക്കാന്‍ സാധിച്ചിട്ടില്ല. ആസ്ത്രിയയിലെ മഞ്ഞുകാലത്തോടനുബന്ധിച്ച് സ്കീയിംഗിന് പോവുകയായിരുന്ന ആളുകളാണ് ദുരന്തത്തില്‍ പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+