കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രസിഡന്റ് : വോട്ടെടുപ്പ് പൂര്‍ത്തിയായി

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. നവംബര്‍ 12 ഞായറാഴ്ച രാവിലെ പത്തു മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലു മണിയ്ക്കാണ് പൂര്‍ത്തിയായത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,000 ല്‍ അധികം വരുന്ന എ ഐ സി സി അംഗങ്ങള്‍ ഞായറാഴ്ച വോട്ടു രേഖപ്പെടുത്തി. ബാലറ്റ് ബോക്സുകള്‍ മുദ്ര വച്ച് ദില്ലിയിലെത്തിക്കും. നവംബര്‍ 15 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. ഫലപ്രഖ്യാപനവും അന്നുണ്ടാകും

ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ നേതാവ് ജിതേന്ദ്ര പ്രസാദയുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നെഹ്റു കുടുംബാംഗം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റ ി ഓഫീസില്‍ മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ സിംഹ് ആദ്യമായി വോട്ടു രേഖപ്പെടുത്തി. സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ രാം നിവാസ് മിര്‍ധ, എച്ച് .കെ .എല്‍. ഭഗത്, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഡോ. കരണ്‍സിംഹ്, മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയുടെ വിധവ വിമലാ ശര്‍മ്മ തുടങ്ങിയവര്‍ രാവിലെ തന്നെയെത്തി വോട്ടു രേഖപ്പെടുത്തി.

കേരളത്തിലെ അഞ്ച് എ ഐ സി സി അംഗങ്ങളില്‍ മൂന്ന് പേര്‍ ഞായറാഴ്ച തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍ എന്ന നിലയില്‍ എ. കെ. ആന്റണിയും സി.വി .പദ്മരാജനും വോട്ടു രേഖപ്പെടുത്തിയപ്പോള്‍ തെന്നല ബാലകൃഷ്ണപിള്ള ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ് എന്ന നിലയിലാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള ബാക്കി രണ്ടു എ ഐ സി സി അംഗങ്ങള്‍ വയലാര്‍ രവിയും ടി ഒ ബാവയുമാണ്. മധ്യപ്രദേശില്‍ റിട്ടേണിംഗ് ഓഫീസറായ രവി പ്രത്യേക അനുമതിയോടെ അവിടെ തന്റെ വോട്ട് രേഖപ്പെടുത്തി. അനാരോഗ്യം മൂലം തനിക്ക് വോട്ടവകാശം വിനിയോഗിക്കാനാവില്ലെന്ന് ടി.ഒ.ബാവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X