കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിസ്ത് നഷ്ടം: അന്വേഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന് രണ്ടു കോടിയിലധികം രൂപയുടെ നഷ്ടം വന്ന കിസ്ത് ക്രമക്കേടിനെക്കുറിച്ച് എക്സൈസ് കമ്മീഷണര്‍ ജെ.ലളിതാംബിക അന്വേഷണം ആരംഭിച്ചു.

കിസ്ത് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ മണിച്ചന്‍ ഉള്‍പ്പടെയുള്ള അബ്കാരി കോണ്‍ട്രാക്ടര്‍മാരെ വഴിവിട്ട് സഹായിച്ച ചില എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ചാണ് അന്വേഷണം. ഇതു സംബന്ധിച്ച ഫയലുകള്‍ എക്സൈസ് കമ്മീഷണര്‍ വിളിച്ചു വരുത്തി പരിശോധിച്ചു.

യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ സമര്‍പ്പിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 2000 ജൂലായ് 24നു മുമ്പ് തിരുവനന്തപുരം എക്സൈസ് റേഞ്ചില്‍ നിന്നും അടയ്ക്കേണ്ട തുക 1,06,50,000 രൂപയാണ്. ഇത് അടയ്ക്കാത്തതിന്റെ പേരില്‍ ലേലജാമ്യത്തുകയില്‍ നിന്ന് വകവെച്ചു കൊടുക്കുകയാണുണ്ടായത്. പതിനഞ്ച് ദിവസത്തിനകം ലേലജാമ്യത്തുക പഴയതു പോലെ 30 ശതമാനമായി നിലനിര്‍ത്തണമെന്നുണ്ടെങ്കിലും ഇതിനുള്ള നോട്ടീസ് നല്കിയത് ആഗസ്ത് 28നു മാത്രമാണ്. ഇക്കാര്യങ്ങള്‍ കമ്മീഷണറില്‍ നിന്നു മറച്ചുവെച്ചതായി കണ്ടെത്തി.

ആഗസ്ത് 10ന് അടയ്ക്കേണ്ട കിസ്ത് തുകയും ഗ്രേസ് പീരിയഡായ ആഗസ്ത് 24ഉം കഴിഞ്ഞ് ജാമ്യത്തുകയില്‍ നിന്ന് വകവെക്കുകയാണുണ്ടായത്. ഇങ്ങനെ ചെയ്യുന്നതിന് അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1974ലെ മദ്യലേല- വില്പന ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് ഓരോ കരറുകാരനും അതത് മാസം 10നോ അല്ലെങ്കില്‍ ഗ്രേസ് പീരിയഡ് തീയതിയായ 24നുള്ളിലോ കിസ്ത് തുക അടയ്ക്കണം. അല്ലെങ്കില്‍ ജാമ്യത്തുകയില്‍ അത് വകവയ്ക്കും. അടുത്ത 15 ദിവസത്തിനകം തുക അടയ്ക്കാത്ത പക്ഷം എക്സൈസ് കമ്മീഷണറുടെ അംഗീകാരത്തിനു വിധേയമായി ഷാപ്പുകളുടെ ലൈസന്‍സ് റദ്ദു ചെയ്യുകയും വേണം. എന്നാല്‍ മണിച്ചന്റെയും കൂട്ടരുടെയും കാര്യത്തില്‍ ഈ ചട്ടം പാലിക്കാന്‍ അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ തയ്യാറായിട്ടില്ലെന്ന് ഫയലുകളില്‍ നിന്ന്വ്യക്തമായിട്ടുണ്ട്.

എല്ലാ മാസവും അഞ്ചിന് തൊട്ടു മുന്നത്തെ മാസത്തെ റവന്യൂ കളക്ഷനെക്കുറിച്ച് അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍മാര്‍ നല്കുന്ന സ്റേറ്റ്മെന്റ് പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് എക്സൈസ് കമ്മീഷണര്‍ക്കു നല്കേണ്ടത് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ആര്‍.ദിനകരനായിരുന്നു. ദിനകരനും മണിച്ചന്റെ കാര്യത്തില്‍ എക്സൈസ് കമ്മീഷണറെ തെറ്റിദ്ധരിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് ഫയലുകള്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഫയലുകളില്‍ എക്സൈസ് കമ്മീഷണര്‍ നവംബര്‍ 13 തിങ്കളാഴ്ച തീര്‍പ്പു കല്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X