വാഹനാപകടങ്ങളില്‍ മൂന്ന് മരണം
തിരുവനന്തപുരം: തിരുവനന്തപുരത്തും കണ്ണൂരും നവംബര്‍ 13 തിങ്കളാഴ്ചയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് ചാക്കയ്ക്കു സമീപമുണ്ടായ റോഡപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കണ്ണൂരില്‍ പറശിനിക്കടവിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
ചാക്കയ്ക്കു സമീപം ടെമ്പോവാനും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. മരിച്ചവര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരാണ്. കൊല്ലം മയ്യനാട് പണയില്‍ പടിഞ്ഞാറ്റില്‍ വീട്ടില്‍ രാജീവും (32) കടയ്കല്‍ സ്വദേശി സുദര്‍ശനുമാണ് മരിച്ചത്.
ഗള്‍ഫില്‍ നിന്നും വരികയായിരുന്ന സഹോദരന്‍ ബജുവിനോടൊപ്പം വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നു രാജീവും സുഹൃത്ത് സുദര്‍ശനും. ബൈജുവിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും നിസ്സാരപരിക്കുകളേറ്റു. ഗുരുതരമായ മുറിവുകളോടെ രാജീവിനെയും സുദര്‍ശനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
കണ്ണൂരില്‍ പറശിനിക്കടവ് ക്ഷേത്രത്തില്‍ നിന്ന് ആറുമാസം പ്രായമായ കുഞ്ഞിന്റെ ചോറൂണ് കഴിഞ്ഞ് മടങ്ങവെ ജീപ്പും ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് ഡ്രൈവറായ നരിക്കുനിയിലെ പൂവാടി വാസു നമ്പീശന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ 11 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ജീപ്പിലുണ്ടായിരുന്ന ആണ്‍കുഞ്ഞിന് പരിക്കുകളൊന്നുമില്ല.












Click it and Unblock the Notifications